ബാലുശേരിയിൽ ധർമജൻ, പാലായിൽ മാണി സി.കാപ്പൻ
ഉറച്ച ഇടതുകോട്ടയായ ബാലുശേരിയിൽ ഇലക്ട്രോണിക് മെഷീനുകളിലെ വോട്ടുകൾ എണ്ണുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോള്‍ഗാട്ടി ലീഡ് ചെയ്യുന്നു. അതേസമയം, യുഡിഎഫിന്റെ ഉറച്ച കോട്ടയായ കോട്ടയം ജില്ലയിൽ എൽഡിഎഫ്…
ഉറച്ച ഇടതുകോട്ടയായ ബാലുശേരിയിൽ ഇലക്ട്രോണിക് മെഷീനുകളിലെ വോട്ടുകൾ എണ്ണുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോള്‍ഗാട്ടി ലീഡ് ചെയ്യുന്നു. അതേസമയം, യുഡിഎഫിന്റെ ഉറച്ച കോട്ടയായ കോട്ടയം ജില്ലയിൽ എൽഡിഎഫ് പല സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. പാലായിൽ കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ.മാണിയാണ് മുന്നിട്ടുനിൽക്കുന്നത്. പൂഞ്ഞാറിൽ പി.സി.ജോർജ് പിന്നിലാണ്. എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തിങ്കലാണ് ഇവിടെ ലീഡ് ചെയ്യുന്നത്. സംസ്ഥാനമൊട്ടാകെയുള്ള ലീഡുനില വിലയിരുത്തുമ്പോൾ 80 സീറ്റുകളിൽ എൽഡിഎഫും 57 സീറ്റുകളിൽ യുഡിഎഫും 3 സീറ്റുകളിൽ എൻഡിഎയുമാണ് ലീഡ് ചെയ്യുന്നത്.