സ്ഥിതി അതീവ ഗുരുതരം: നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കും. പ്രാദേശിക തലത്തിൽ മെഡിക്കൽ…

By :  Editor
Update: 2021-05-05 07:52 GMT

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കും. പ്രാദേശിക തലത്തിൽ മെഡിക്കൽ വിദ്യാർഥികളെ കോവിഡ് പ്രതിരോധത്തിനു ഉപയോഗിക്കും.

കേരളം അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രികളിലെ 61.3 % ഐസിയു കിടക്കകളും ഉപയോഗത്തിലാണ്. സർക്കാർ ആശുപത്രികളിലെ വെന്റിലേറ്ററുകളിൽ 27.3 % ഉപയോഗത്തിലാണ്. മെഡിക്കൽ കോളജുകളിലെ 1731 കോവിഡ് ഓക്സിജൻ കിടക്കകളിൽ 1429 എണ്ണം ഉപയോഗത്തിലാണ്. രോഗികൾ വർധിക്കുന്നതിനാൽ ഓക്സിജൻ സ്റ്റോക്ക് വളരെ വേഗം കുറയുന്ന സാഹചര്യമാണുള്ളത്.

Tags:    

Similar News