നിപാ വൈറസ്: വവ്വാലുകളുടെ സാമ്പിളുകള്‍ ഇന്ന് ഭോപ്പാലിലേക്ക് അയക്കില്ല
കോഴിക്കോട്: നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താനായി വവ്വാലുകളുടെ സാമ്പിള്‍ ഇന്ന് ഭോപ്പാലിലേക്ക് അയക്കില്ല. നാലു വവ്വാലുകളെ മാത്രമാണ് പിടികൂടിയിരിക്കുന്നത്. കൂടുതല്‍ സാമ്പിളുകള്‍ ശേഖരിക്കുന്നതിനും വവ്വാലുകളെ പിടിക്കുന്നതിനും കാലാവസ്ഥ…
By : Editor
Update: 2018-05-28 00:33 GMT
കോഴിക്കോട്: നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താനായി വവ്വാലുകളുടെ സാമ്പിള്‍ ഇന്ന് ഭോപ്പാലിലേക്ക് അയക്കില്ല. നാലു വവ്വാലുകളെ മാത്രമാണ് പിടികൂടിയിരിക്കുന്നത്.
കൂടുതല്‍ സാമ്പിളുകള്‍ ശേഖരിക്കുന്നതിനും വവ്വാലുകളെ പിടിക്കുന്നതിനും കാലാവസ്ഥ പ്രതികൂലമാവുകയാണ്. സാമ്പിള്‍ ശേഖരത്തിന് ഇനിയും സമയം വേണമെന്നാണ് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കുന്നത്.
പേരാമ്പ്രയിലെ വവ്വാലുകളെ പിടികൂടി ഭോപ്പാലിലെ അതിസുരക്ഷാ ലാബിലേയ്ക്ക് നേരിട്ട് എത്തിച്ച് പരിശോധന നടത്തുവാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.