വീടുകള്‍ രോഗ വ്യാപന കേന്ദ്രങ്ങളായി മാറിയേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍
തിരുവനന്തപുരം: സമൂഹത്തിലെ രോഗ വ്യാപനം ലോക് ഡൗണിലൂടെ കുറയുമെങ്കിലും വീടുകള്‍ക്കുള്ളില്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശവുമായി ആരോഗ്യ വിദഗ്ധര്‍. അല്ലെങ്കില്‍ രോഗ വ്യാപന കേന്ദ്രങ്ങളായി വീടുകള്‍ മാറുമെന്നാണ്…
തിരുവനന്തപുരം: സമൂഹത്തിലെ രോഗ വ്യാപനം ലോക് ഡൗണിലൂടെ കുറയുമെങ്കിലും വീടുകള്‍ക്കുള്ളില്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശവുമായി ആരോഗ്യ വിദഗ്ധര്‍. അല്ലെങ്കില്‍ രോഗ വ്യാപന കേന്ദ്രങ്ങളായി വീടുകള്‍ മാറുമെന്നാണ് മുന്നറിയിപ്പ്.
പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് എത്തുമെന്ന ശക്തമായ മുന്നറിയിപ്പ് വന്നതോടെയാണ് സര്‍ക്കാര്‍ അടിയന്തര ലോക്ഡൗണിലേക്ക് കടന്നത്. സമൂഹത്തിലെ വ്യാപനം വലിയ തോതില്‍ കുറയ്ക്കാനിത് സഹായിക്കും. എന്നാല്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടത് വീടുകള്‍ക്കുള്ളിലാണ് എന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. വീടുകള്‍ക്കുള്ളില്‍ രോഗ ബാധ ഉണ്ടാകാന്‍ ഇടയുള്ള സാഹചര്യം കുറയ്ക്കണം. വീടുകള്‍ക്കുള്ളിലും മാസ്ക് ധരിക്കുന്നത് രോഗബാധ നിയന്ത്രിക്കാന്‍ സഹായിക്കും. ഇനി അതായിരിക്കണം ലക്ഷ്യം.കുട്ടികളോടും പ്രായമായവരോടും ഇടപഴകുമ്പോൾ ഏറെ ശ്രദ്ധ വേണം.