സംസ്ഥാനത്തെ ഏറ്റവുമുയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി അതിരപ്പിള്ളിയില്‍, 83.33%

സംസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവുമുയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) തൃശൂര്‍ അതിരപ്പള്ളി പഞ്ചായത്തിൽ. 83.33 ശതമാനമാണ് ഇവിടെ ടിപിആര്‍. ഗുരുവായൂര്‍ നഗരസഭ, വാടാനപ്പിള്ളി, ചൊവ്വന്നൂര്‍, കടപ്പുറം പഞ്ചായത്തുകളില്‍…

;

By :  Editor
Update: 2021-05-09 12:08 GMT

സംസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവുമുയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) തൃശൂര്‍ അതിരപ്പള്ളി പഞ്ചായത്തിൽ. 83.33 ശതമാനമാണ് ഇവിടെ ടിപിആര്‍. ഗുരുവായൂര്‍ നഗരസഭ, വാടാനപ്പിള്ളി, ചൊവ്വന്നൂര്‍, കടപ്പുറം പഞ്ചായത്തുകളില്‍ 60ന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികള്‍ ഈ മാസം കോവിഡ് ചികിത്സയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകളാക്കി മാറ്റണം. താലൂക്ക് ആശുപത്രികളില്‍ ഓക്സിജന്‍ കിടക്കകളും അഞ്ച് വെന്റിലേറ്ററുകളും സജ്ജമാക്കാനും ആരോഗ്യവകുപ്പ് അടിയന്തര നിര്‍ദ്ദേശം നല്‍കി.

Tags:    

Similar News