ഇസ്രയേല്‍-പലസ്തീന്‍ വിഷയം: ന്യൂയോര്‍ക്കില്‍ ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടി
ന്യൂയോര്‍ക്ക്: ഇസ്രയേല് പലസ്തീന്‍ സംഘര്‍ഷം ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമം . ഹമാസ് ഭീകരർക്കെതിരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതിനെതിരെയാണ് പ്രതിഷേധം നടന്നത്. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രകടനക്കാരും…
;ന്യൂയോര്‍ക്ക്: ഇസ്രയേല് പലസ്തീന്‍ സംഘര്‍ഷം ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമം . ഹമാസ് ഭീകരർക്കെതിരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതിനെതിരെയാണ് പ്രതിഷേധം നടന്നത്. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രകടനക്കാരും ഇസ്രയേല്‍ അനുകൂലികളും തമ്മില്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലാണ് ഏറ്റുമുട്ടിയത്. പലസ്തീനികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രതിഷേധിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഇന്നലെ ഉച്ചയോടെയാണ് പലസ്തീന്‍ അനുകൂലികള്‍ ഇസ്രയേല്‍ നയതന്ത്രകാര്യാലയത്തിന് മുന്നില്‍ പ്രകടനമായി എത്തിയത്. ഇതറിഞ്ഞതോടെ നൂറുകണക്കിന് ഇസ്രയേല്‍ പൗരന്മാര്‍ എംബസിക്ക് മുന്നിലേക്ക് എത്തി. കിഴക്കന്‍ ജെറുസലേമില്‍ പലസ്തീന് ഒരാഴ്ചയായി നടത്തിക്കൊണ്ടിരുന്ന ഷെല്ലാക്രമണത്തിന് തിരിച്ചടി നല്‍കിക്കൊണ്ട് ഇസ്രയേല്‍ ഗാസ മേഖലയില്‍ വ്യോമാക്രമണം നടത്തിയിരുന്നു. പലസ്തീന്‍ ഇസ്ലാമിക ഭീകരസംഘടനകളുടെ നേതൃത്വത്തില്‍ കാലങ്ങളായി നടക്കുന്ന അതിര്‍ത്തി സംഘര്‍ഷം ഏറ്റവും രൂക്ഷമായ അവസ്ഥയിലേക്കാണ് എത്തിയിട്ടുള്ളത്. ഇതിനിടെ ഇനി യാതൊരു ഒത്തുതീര്‍പ്പോ വിട്ടുവീഴ്ചയോ ഇല്ലെന്നും എല്ലാ ഭീകരരേയും തകര്‍ക്കുമെന്നും അതിര്‍ത്തി സംരക്ഷിക്കുമെന്നും ഇസ്രയേല്‍ വിദേശകാര്യമന്ത്രി നേരിട്ട് പ്രസ്താവന നടത്തിയതോടെ സംഘർഷം രൂക്ഷമാകുമെന്നാണ് സൂചന.