ഇന്ത്യൻ ദേശീയ പതാകയെ അപമാനിച്ച് ഖലീജ് ടൈംസ്; വൻ പ്രതിഷേധം" ഒടുവിൽ മാപ്പു പറഞ്ഞ് ഗൾഫ് ദിനപത്രമായ ഖലീജ് ടൈംസ്
ഇന്ത്യയിലെ രണ്ടാം കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വാർത്തകളിൽ ഇന്ത്യൻ ദേശീയ പതാകയെ മോശമായി ചിത്രീകരിച്ചതിനെതിരെ പ്രതിഷേധം വ്യാപകമായതോടെ ഗൾഫ് ദിനപത്രമായ ഖലീജ് ടൈംസ് മാപ്പു പറഞ്ഞു .…
;ഇന്ത്യയിലെ രണ്ടാം കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വാർത്തകളിൽ ഇന്ത്യൻ ദേശീയ പതാകയെ മോശമായി ചിത്രീകരിച്ചതിനെതിരെ പ്രതിഷേധം വ്യാപകമായതോടെ ഗൾഫ് ദിനപത്രമായ ഖലീജ് ടൈംസ് മാപ്പു പറഞ്ഞു . കൊറോണ വൈറസിന് ഇന്ത്യൻ പതാകയുടെ നിറങ്ങൾ നൽകികൊണ്ടായിരുന്നു വാർത്തകൾ നൽകി വന്നിരുന്നത് . ഏതാനും ദിവസങ്ങളായി ഇതേ രീതിയിൽ ഇന്ത്യൻ പതാക ചിത്രീകരിയ്ക്കപ്പെട്ടതിനെ തുടർന്ന് ഗൾഫിലെ ഇന്ത്യക്കാർ പത്രത്തിന് തന്നെ പരാതികൾ നൽകിയെങ്കിലും പരിഹാരമുണ്ടാകാതെ വന്നതോടെ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചു . തുടർന്ന് പത്രം തെറ്റ് തിരുത്തി മാപ്പു പറയുകയായിരുന്നു .
ഇന്ത്യയിലെ രണ്ടാം കോവിഡ് വ്യാപനത്തെക്കുറിച്ചുള്ള വാർത്തകളിൽ ഇന്ത്യൻ പതാകയെ മോശമായി ചിത്രീകരിച്ചതിൽ അഗാധമായി ഖേദിയ്ക്കുന്നുവെന്നും ഇന്ത്യ ഉൾപ്പെടെ എല്ലാരാജ്യങ്ങളുടെയും ദേശീയ ചിഹ്നങ്ങളോട് തങ്ങൾക്കു ബഹുമാനമാണെന്നും ഖേദപ്രകടനവുമായി പ്രസിദ്ധീകരിച്ച കുറിപ്പിൽ ഖലീജ് ടൈംസ് പറയുന്നു . മനഃപൂർവമല്ലാത്ത വന്ന തെറ്റിൽ നിർവ്യാജം ഖേദവും പത്രം രേഖപ്പെടുത്തുന്നു . ഒപ്പം സംഭവിച്ച തെറ്റിന് മാപ്പു പറയുകയും ചെയ്യുന്നു . അറബിയായ പത്രാധിപരെ തെറ്റിദ്ധരിപ്പിച്ചാണ് പത്രത്തിലെ മലയാളി മാധ്യമ പ്രവർത്തകർ ഇത്തരം വാർത്തകളും ചിത്രങ്ങളും നൽകുന്നതെന്നാണ് പരാതിക്കാർ ഉന്നയിയ്ക്കുന്ന ആരോപണം . ഗൾഫ് പത്രങ്ങളിൽ ഇന്ത്യാ വിരുദ്ധ വാർത്തകൾ നൽകുന്നതിലും ഇന്ത്യയെ അപമാനിയ്ക്കുന്ന തരത്തിൽ വാർത്തകൾ വളച്ചൊടിയ്ക്കുന്നതിലും നേതൃത്വം കൊടുക്കുന്നത് ഇടതു അനുഭാവികളായ മലയാളി പത്രപ്രവർത്തകരാണെന്ന പരാതികൾ വ്യാപകമായിട്ടുണ്ട് .കഴിഞ്ഞ വർഷം കോവിഡ് വ്യാപനം ഉണ്ടായ സമയത്തും ഇത്തരത്തിൽ വ്യാജ വാർത്തകൾ പടച്ചുവിട്ടതിന്റെ പേരിൽ ചില മലയാളം ചാനലുകളിലെ റിപ്പേർട്ടർമാർക്കെതിരെയും വ്യാപക രോഷം ഉയർന്നിരുന്നു.