സംസ്ഥാനത്ത് ആന്റിജന്‍ പരിശോധന കൂട്ടാന്‍ സര്‍ക്കാര്‍; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബൂത്തുകള്‍ സ്ഥാപിക്കും

സംസ്ഥാനത്ത് ആന്റിജന്‍ പരിശോധന കൂട്ടുന്നു. കൂടുതല്‍ ആളുകള്‍ എത്തുന്ന ഇടങ്ങുകളില്‍ പരിശോധനക്ക് ബൂത്തുകള്‍ സ്ഥാപിക്കും. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവാകുന്നവരില്‍ രോഗലക്ഷണമുള്ളവര്‍ മാത്രം ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്താല്‍ മതിയെന്നും…

By :  Editor
Update: 2021-05-13 05:56 GMT

സംസ്ഥാനത്ത് ആന്റിജന്‍ പരിശോധന കൂട്ടുന്നു. കൂടുതല്‍ ആളുകള്‍ എത്തുന്ന ഇടങ്ങുകളില്‍ പരിശോധനക്ക് ബൂത്തുകള്‍ സ്ഥാപിക്കും. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവാകുന്നവരില്‍ രോഗലക്ഷണമുള്ളവര്‍ മാത്രം ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്താല്‍ മതിയെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ഐസിഎംആറിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ആന്‍റിജന്‍ പരിശോധന വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്. രോഗവ്യാപനം കൂടുന്ന ഈ സാഹചര്യത്തില്‍ ആര്‍ടി പിസിആര്‍ ടെസ്റ്റ് റിസല്‍ട്ട് വരാന്‍ വൈകുന്ന പശ്ചാത്തലത്തിലാണ് ആന്‍റിജന്‍ പരിശോധന കൂട്ടാന്‍ ഐസിഎംആര്‍ ആവശ്യപ്പെട്ടത്. ഇതിനോടനുബന്ധിച്ച്‌ പരിശോധന ബൂത്തുകള്‍ പ്രദേശങ്ങളില്‍ ആരംഭിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബൂത്തുകളില്‍ എപ്പോള്‍ വേണമെങ്കിലും പരിശോധന നടത്താം.

Tags:    

Similar News