കോവിഡ് വ്യാപനം: സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഓണ്‍ലൈനിലാക്കണമെന്ന് ഐഎംഎ

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടത്തി കോവിഡ് കാലത്ത് മാതൃകയാവണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. നിയമസഭാി തിരഞ്ഞെടുപ്പ് കാലത്ത് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍…

By :  Editor
Update: 2021-05-15 03:25 GMT

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടത്തി കോവിഡ് കാലത്ത് മാതൃകയാവണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. നിയമസഭാി തിരഞ്ഞെടുപ്പ് കാലത്ത് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാതിരുന്നത് കോവിഡ് വ്യാപനത്തിന്റെ പല കാരണങ്ങളില്‍ ഒന്നാണ്. ജനഹിതം അറിഞ്ഞും ശാസ്ത്രീയ കാഴ്ചപ്പാടുകള്‍ മുറുകെ പ്പിടിച്ചും അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് ആള്‍ക്കൂട്ടമില്ലാതെ വെര്‍ച്വലായി നടത്തണമെന്നും ഐഎംഎ വാര്‍ത്താകുറിപ്പില്‍ പ്രസ്താവിച്ചു. ലോക്ഡൗണ്‍ നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഐഎംഎ പ്രശംസിച്ചു.

മെയ് 20 നാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുക. കോവിഡ് പ്രോട്ടോകോളും ലോക് ഡൗണ്‍ അടക്കമുള്ള സാഹചര്യങ്ങളും നിലവിലുള്ളതിനാല്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കുന്നില്ലെന്നും തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ക്ഷണിക്കപ്പെട്ട 750 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യങ്ങളൊരുക്കുന്നതായും വാര്‍ത്തകളുണ്ടായിരുന്നു

Tags:    

Similar News