കെ കെ ശൈലജ പുറത്ത്; രണ്ടാം പിണറായി മന്ത്രിസഭയില്‍ കഴിഞ്ഞ മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രിയില്ല " പാർട്ടി വിപ്പായി ഒതുക്കാൻ ശ്രമം

തിരുവനന്തപുരം: കെ.കെ ശൈലജ ടീച്ചര്‍ക്ക് രണ്ടാം പിണറായി മന്ത്രിസഭയില്‍ ഇടമില്ല. അപ്രതീക്ഷിത തീരുമാനത്തിലൂടെ മുതിര്‍ന്ന കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ശൈലജയെ അടക്കം നിലവിലെ എല്ലാ മന്ത്രിമാരേയും മാറ്റി…

By :  Editor
Update: 2021-05-18 02:18 GMT

തിരുവനന്തപുരം: കെ.കെ ശൈലജ ടീച്ചര്‍ക്ക് രണ്ടാം പിണറായി മന്ത്രിസഭയില്‍ ഇടമില്ല. അപ്രതീക്ഷിത തീരുമാനത്തിലൂടെ മുതിര്‍ന്ന കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ശൈലജയെ അടക്കം നിലവിലെ എല്ലാ മന്ത്രിമാരേയും മാറ്റി നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു .അപ്രതീക്ഷിത തീരുമാനത്തിലൂടെ മുതിര്‍ന്ന കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ശൈലജയെ മാറ്റാന്‍ തീരുമാനിച്ചത്. ഇതോടെ പിണറായി വിജയന് മാത്രമാകും കഴിഞ്ഞ മന്ത്രിസഭയില്‍ തുടരുക. എം ബി രാജേഷിനെ സ്പീക്കറാക്കാനാണ് തീരുമാനം. സജി ചെറിയാനും വി ശിവന്‍കുട്ടിയും ആര്‍ ബിന്ദുവും വീണ ജോര്‍ജ്ജും മന്ത്രിമാരുമെന്നാണ് പുറത്തുവരുന്ന തീരുമാനം. ആരോഗ്യമന്ത്രി എന്ന നിലയിൽ കഴിഞ്ഞ മന്ത്രിസഭയിൽ നടത്തിയ മികച്ച പ്രവര്‍ത്തനവും കൂടാതെ മികച്ച പ്രവര്‍ത്തനവും മട്ടന്നൂരിൽ നേടിയ വൻ ഭൂരിപക്ഷവും പാർട്ടിക്ക് നേടി തന്ന കെ കെ ശൈലജയെ പുറത്താക്കിയതിൽ അണികളിൽ നീരസമുണ്ടാക്കിയിട്ടുണ്ട് ഇതിനു വിശദികരണം നൽകാൻ പാർട്ടി വിയർക്കേണ്ടിവരും. കെ കെ ശൈലജയെ പാർട്ടി വിപ്പായി ഒതുക്കാനാണ് ശ്രമം എന്നാണ് റിപ്പോർട്ടുകൾ .

Tags:    

Similar News