ഗസ്സയിൽ ഇസ്രായേലുമായി ഏറ്റുമുട്ടൽ തുടരുന്നതിനിടയിൽ ദേശീയ പണിമുടക്കുമായി ഫലസ്ഥീൻ സംഘടനകൾ

ഗസ്സയിൽ ഇസ്രായേലുമായി ഏറ്റുമുട്ടൽ തുടരുന്നതിനിടയിൽ ദേശീയ പണിമുടക്കുമായി ഫലസ്ഥീൻ സംഘടനകൾ. വിവിധ ഫലസ്ഥീൻ സംഘടനകൾ ഇന്ന് ദേശവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചത്. ഫലസ്ഥീനു പുറമെ ഇസ്രായേൽ നഗരങ്ങളിലും അധിനിവിഷ്ട…

By :  Editor
Update: 2021-05-18 10:11 GMT

ഗസ്സയിൽ ഇസ്രായേലുമായി ഏറ്റുമുട്ടൽ തുടരുന്നതിനിടയിൽ ദേശീയ പണിമുടക്കുമായി ഫലസ്ഥീൻ സംഘടനകൾ. വിവിധ ഫലസ്ഥീൻ സംഘടനകൾ ഇന്ന് ദേശവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചത്. ഫലസ്ഥീനു പുറമെ ഇസ്രായേൽ നഗരങ്ങളിലും അധിനിവിഷ്ട പ്രദേശങ്ങളിലെല്ലാം ഇന്ന് ഹർത്താൽ പൂർണമാണ്. ഇതിനു മുൻപ് 1936ലാണ് അവസാനമായി ഫലസ്ഥീനിൽ ദേശീയ പണിമുടക്ക് നടന്നത്. ജനരോഷമിളക്കി കൂടുതൽ ആളുകളെ അതിക്രമങ്ങൾക്കെതിരെ ഒന്നിപ്പിക്കുകയാണ് പണിമുടക്കിലൂടെ ലക്ഷ്യമിടുന്നത്. ഗസ്സയ്ക്കു പുറമെ ജറൂസലം, ഹെബ്രോൺ, അധിനിവിഷ്ട വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറൂസലം തുടങ്ങിയ നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം പണിമുടക്ക് പൂർണമാണ്. ഇവിടങ്ങളിൽ കടകമ്പോളങ്ങളും വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുന്ന ദൃശ്യങ്ങൾ വിവിധ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഹമാസിനു പുറമെ, ഫതഹ് പാർട്ടി, ഇസ്രായേലിലെ അറബ് വംശജരുടെ സംഘടന, വിവിധ ഫലസ്ഥീൻ സംഘടനങ്ങള്‍ തുടങ്ങിയവയെല്ലാം പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News