'ബ്ലാക് ഫംഗസ് കേസുകൾ അതിവേഗം വർധിക്കുന്നു': ബാധിക്കുന്നത് പ്രമേഹമുള്ള കോവിഡ് രോഗികളെ

ന്യൂഡെല്‍ഹി: രാജ്യത്ത് ബ്ലാക് ഫംഗസ് (മ്യൂകോര്‍മൈകോസിസ്) ബാധിച്ചവരുടെ എണ്ണം അതിവേഗത്തിൽ കുതിക്കുകയാണെന്ന് ഡെല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സസ് (എയിംസ്) ന്യൂറോളജി വിഭാഗം മേധാവി…

By :  Editor
Update: 2021-05-19 22:46 GMT

ന്യൂഡെല്‍ഹി: രാജ്യത്ത് ബ്ലാക് ഫംഗസ് (മ്യൂകോര്‍മൈകോസിസ്) ബാധിച്ചവരുടെ എണ്ണം അതിവേഗത്തിൽ കുതിക്കുകയാണെന്ന് ഡെല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സസ് (എയിംസ്) ന്യൂറോളജി വിഭാഗം മേധാവി പ്രഫ. എം.വി.പത്മ ശ്രീവാസ്തവ പറഞ്ഞു.

'കോവിഡ് ചികിത്സയില്‍ സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്നതുമൂലം പ്രതിരോധശേഷി കുറയുന്നതിനാല്‍ ബ്ലാക് ഫംഗസ് പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രമേഹമുള്ള കോവിഡ് രോഗികള്‍ കൂടുതല്‍ ശ്രദ്ധിക്കണം' ശ്രീവാസ്തവ മുന്നറിയിപ്പ് നല്‍കി.'ബ്ലാക് ഫംഗസ് കേസുകളുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നു. ഇവിടെ മൂന്നക്കം കടന്നു. ദിവസവും ഇരുപതിലധികം കേസുകള്‍ റിപോർട്ട് ചെയ്യുന്നുണ്ട്' പത്മ ശ്രീവാസ്തവ പറഞ്ഞു. മേയ് 7 മുതല്‍ ഇതുവരെ ഡെല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ നൂറോളം ബ്ലാക് ഫംഗസ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. നിലവില്‍ 69 രോഗികള്‍ മ്യൂകോര്‍മൈകോസിസ് ബാധിച്ച്‌ ആശുപത്രിയിലുണ്ട്. എയിംസ് ട്രോമ സെന്ററിലും എയിംസ് ഝജ്ജറിലും പ്രത്യേകം മ്യൂകോര്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പത്മ ശ്രീവാസ്തവ വ്യക്തമാക്കി.

Tags:    

Similar News