മുൻ കോൺഗ്രസ് നേതാവ് ലതിക സുഭാഷ് എൻസിപിയിലേക്ക് ; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
തിരുവന്തപുരം : മുൻ കോൺഗ്രസ് നേതാവ് ലതിക സുഭാഷ് എൻസിപിയിലേക്ക്. ഇതുമായി ബന്ധപ്പെട്ട് എൻസിപി സംസ്ഥാന അദ്ധ്യക്ഷൻ പി.സി ചാക്കോയുമായി ലതിക സുഭാഷ് ചർച്ച നടത്തി. ഇന്ന്…
;തിരുവന്തപുരം : മുൻ കോൺഗ്രസ് നേതാവ് ലതിക സുഭാഷ് എൻസിപിയിലേക്ക്. ഇതുമായി ബന്ധപ്പെട്ട് എൻസിപി സംസ്ഥാന അദ്ധ്യക്ഷൻ പി.സി ചാക്കോയുമായി ലതിക സുഭാഷ് ചർച്ച നടത്തി. ഇന്ന് തന്നെ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.
എൻസിപി അദ്ധ്യക്ഷനായ ശേഷം മുൻ കോൺഗ്രസ് നേതാവുകൂടിയായ ചാക്കോ ലതികാ സുഭാഷുമായി എൻസിപി പ്രവേശനത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം തേടിയ ശേഷമാണ് ലതിക എൻസിപി അദ്ധ്യക്ഷനെ നിലപാട് അറിയിച്ചത് എന്നാണ് വിവരം.അതേസമയം ലതികയുടെ എൻസിപി പ്രവേശനം തെരഞ്ഞെടുപ്പ് തോൽവിയിൽ തകർന്ന കോൺഗ്രസിന് കനത്ത പ്രഹരമാകുമെന്നാണ് വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് വിട്ട ലതിക, കോൺഗ്രസ് സ്ഥാനാർത്ഥിയ്‌ക്കെതിരെ സ്വതന്ത്ര്യയായി മത്സരിച്ചിരുന്നു. 7,624 വോട്ടായിരുന്നു ലതിക നേടിയത്. ഇത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ തോൽവിക്ക് കാരണമായിരുന്നു.
ലതിക എത്തുന്നതോടെ കൂടുതൽ കോൺഗ്രസ് പ്രവർത്തകരെ പാർട്ടിയിലേക്ക് എത്തിക്കാനാകുമെന്നാണ് എൻസിപി കരുതുന്നത്. മുതിർന്ന നേതാവ് ആയതിനാൽ എൻസിപിയിൽ മികച്ച സ്ഥാനമായിരിക്കും ലഭിക്കുകയെന്ന് ലതികയും പ്രതീക്ഷിക്കുന്നുണ്ട്.