ജൂണ്‍ 14 വരെ ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്ക് വിമാന സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജൂണ്‍ 14 വരെ ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്ക് വിമാനസര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് ദുബൈയുടെ ഔദ്യോഗിക എയര്‍ലൈനായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. ഞായറാഴ്ച…

By :  Editor
Update: 2021-05-23 08:50 GMT

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജൂണ്‍ 14 വരെ ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്ക് വിമാനസര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് ദുബൈയുടെ ഔദ്യോഗിക എയര്‍ലൈനായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. ഞായറാഴ്ച പ്രസ്താവനയിലൂടെയാണ് എമിറേറ്റ്‌സ് ഇക്കാര്യം അറിയിച്ചത്.

കോവിഡിനെ തുടര്‍ന്ന് ഇന്ത്യന്‍ യാത്രക്കാര്‍ക്ക് യു എ ഇ അനിശ്ചിതകാല വിലക്കേര്‍പെടുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. രണ്ടാഴ്ചക്കിടെ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയവര്‍ക്കും യു എ ഇയിലേക്ക് വരാന്‍ കഴിയില്ല. അതേസമയം യാത്രക്കാര്‍ക്ക് മുന്‍കൂട്ടി ടിക്കറ്റ് എടുക്കാന്‍ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. പിന്നീട് യാത്ര മാറ്റിവെക്കുന്നുണ്ടെങ്കില്‍ ട്രാവല്‍ ഏജന്റ് വഴിയോ ബുകിംഗ് ഓഫീസ് വഴിയോ ഫ്‌ളൈറ്റുകള്‍ വീണ്ടും ബുക് ചെയ്യാം. അതേസമയം, യു എ ഇ പൗരന്‍മാര്‍, ഗോള്‍ഡന്‍ വിസക്കാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് യാത്ര ചെയ്യാം. ഉടന്‍ യു എ ഇയില്‍ എത്തിയില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്നും വിസ കാലാവധി കഴിയുമെന്നുമുള്ളവരാണ് ഇതോടെ പ്രതിസന്ധിയിലായത്. ജൂണ്‍ ഒന്ന് മുതല്‍ വിമാന വിലക്ക് നീങ്ങുമെന്നായിരുന്നു പ്രതീക്ഷ.

Tags:    

Similar News