സിഐഎസ്‌എഫ് തലവനായ സുബോധ് കുമാര്‍ ജയ്‌സ്വാളിനെ പുതിയ സിബിഐ ഡയറക്ടറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു

സിഐഎസ്‌എഫ് തലവനായ സുബോധ് കുമാര്‍ ജയ്‌സ്വാളിനെ പുതിയ സിബിഐ ഡയറക്ടറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. മുംബൈ പോലീസ് കമ്മീഷണറായിരുന്ന കാലത്ത് ക്രിമിനലുകളെ ഒതുക്കി…

By :  Editor
Update: 2021-05-25 12:56 GMT

സിഐഎസ്‌എഫ് തലവനായ സുബോധ് കുമാര്‍ ജയ്‌സ്വാളിനെ പുതിയ സിബിഐ ഡയറക്ടറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. മുംബൈ പോലീസ് കമ്മീഷണറായിരുന്ന കാലത്ത് ക്രിമിനലുകളെ ഒതുക്കി ശ്രദ്ധ നേടിയാ വ്യക്തിയാണ് സുബോധ് കുമാര്‍. തുടര്‍ന്ന് മഹാരാഷ്ട്ര ഡിജിപിയായിരുന്ന കാലത്തും ക്രമസമാധനത്തിന് ശക്തമായ നടപടികള്‍ ഏടുത്ത് ശ്രദ്ധ നേടിയിരുന്നു. റോയില്‍ ഒന്‍പത് വര്‍ഷവും സുബോധ് കുമാര്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

കേരള ഡിജിപി ലോക്‌നാഥ് ബഹ്‌റ ഉള്‍പ്പടെ 12 പേരുടെ പട്ടികയാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്.ഇതില്‍ നിന്ന് സിഐഎസ്‌എഫ് മേധാവി സുബോധ് കുമാര്‍ ജയ്‌സ്വാള്‍, സശസ്ത്ര സീമാ ബല്‍ ഡിജി കെ ആര്‍ ചന്ദ്ര, ആഭ്യന്തരമന്ത്രാലയം സ്‌പെഷ്യല്‍ സെക്രട്ടറി വഎസ്‌കെ കൗമുദി എന്നിവരാണ് അവസാനം തയ്യറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്.

സിബിഐ ഡയറക്ടറെ തീരുമാനിക്കാന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ ചീഫ് ജസ്റ്റിസ് എന്‍വി രമണ വിരമിക്കാന്‍ ആറുമാസത്തില്‍ താഴെ ഉള്ളവരെ പരിഗണിക്കേണ്ടതില്ലന്നുള്ള നിര്‍ദേശം ണുന്നോട്ട് വച്ചിരുന്നു. തുടര്‍ന്നാണ് സുബോധ് കുമാര്‍ ജയ്‌സ്വാളിനെ സിബിഐ ഡയറക്ടറായി കേന്ദ്ര സര്‍ക്കാര്‍ നിയമിക്കാന്‍ തീരുമാനം എടുത്തത്.

Tags:    

Similar News