ലക്ഷദ്വീപിനെ ഒറ്റപ്പെടുത്തി വേട്ടയാടാൻ അനുവദിക്കരുത്’; പിന്തുണയുമായി കെ.കെ രമ എം.എൽ.എ
വടകര: ലക്ഷദ്വീപിനെ ഒറ്റപ്പെടുത്തി വേട്ടയാടാൻ അനുവദിക്കരുതെന്ന് വടകര എംഎൽഎ കെകെ രമ. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ വഴി ദ്വീപിൽ അടിച്ചേൽപ്പിക്കുന്ന പുതിയ പരിഷ്കാരങ്ങൾ തികച്ചും മനുഷ്യത്വ വിരുദ്ധവും…
വടകര: ലക്ഷദ്വീപിനെ ഒറ്റപ്പെടുത്തി വേട്ടയാടാൻ അനുവദിക്കരുതെന്ന് വടകര എംഎൽഎ കെകെ രമ. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ വഴി ദ്വീപിൽ അടിച്ചേൽപ്പിക്കുന്ന പുതിയ പരിഷ്കാരങ്ങൾ തികച്ചും മനുഷ്യത്വ വിരുദ്ധവും ജനാധിപത്യ വിരുദ്ധവും ലക്ഷദ്വീപ് സമൂഹത്തിന്റെ സ്വൈര്യജീവിതം തകർക്കാൻ ലക്ഷ്യം വെച്ചുള്ളതുമാണെന്ന് എംഎൽഎ ചൂണ്ടിക്കാണിക്കുന്നു.
മുസ്ലീം വിരുദ്ധത മാത്രമല്ല ലക്ഷദ്വീപിൽ നടക്കുന്ന സംഘപരിവാർ നീക്കത്തിന് പിന്നിലെന്നു വേണം മനസ്സിലാക്കാൻ. തദ്ദേശീയ സംസ്കാരവും സുഘടിത ജനജീവിതവും തനത് തൊഴിൽ മേഖലകളും തദ്ദേശീയ സമ്പത്തുൽപ്പാദന രംഗങ്ങളും തകർത്ത് ടൂറിസം കോർപ്പറേറ്റുകൾ അടക്കമുള്ള സാമ്പത്തിക ശക്തികൾക്ക് ലക്ഷദ്വീപ് വില്പനയ്ക്ക് വെക്കാനുള്ള മൂലധന താല്പര്യങ്ങൾ കൂടി ഉള്ളടങ്ങിയ കോർപ്പറേറ്റ്-ഫാസിസ്റ്റ് സംയുക്ത അജണ്ടയാണ് ഇതിനു പിറകിലെന്ന് തീർച്ചയായും നാം തിരിച്ചറിയേണ്ടതുണ്ടെന്നും . രമ പറഞ്ഞു.