ടോമിന്‍ തച്ചങ്കരിയെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എംഡി സ്ഥാനത്ത് നിന്ന് മാറ്റി; ഇനി മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണവിഭാഗ മേധാവി
ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എംഡി സ്ഥാനത്ത് നിന്ന് മാറ്റി. മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗം മേധാവിയായാണ് ടോമിന്‍ തച്ചങ്കരിയുടെ പുതിയ നിയമനം.…
;ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എംഡി സ്ഥാനത്ത് നിന്ന് മാറ്റി. മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗം മേധാവിയായാണ് ടോമിന്‍ തച്ചങ്കരിയുടെ പുതിയ നിയമനം. ഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ മനുഷ്യാവകാശ കമീഷന്റെ തലപ്പത്ത് നിയമിക്കുന്നത് ആദ്യമായാണ്.
അതേസമയം, ഡോ. ബി അശോകിനെ വീണ്ടും ഊര്‍ജ സെക്രട്ടറിയായി നിയമിച്ചു. മുന്‍മന്ത്രി എംഎം മണിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് ബി അശോകിനെ ഊര്‍ജ സെക്രട്ടറി സ്ഥാനത്ത് നിന്ന് നേരത്തെ മാറ്റിയത്.
കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളുടെ പൊലീസ് മേധാവിയായി ടോമിന്‍ ജെ തച്ചങ്കരി പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ റേഞ്ച് ഐജി, പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി, ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍, അഗ്‌നിശമനസേനാ മേധാവി എന്നീ നിലകളിലും നിരവധി പൊതുമേഖല സ്ഥാപനങ്ങളുടെ തലവനായും തച്ചങ്കരി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.