ലക്ഷ്വദ്വീപിന്റെ പൈതൃകം സംരക്ഷിക്കാന്‍ മുറവിളി കൂട്ടുന്നവര്‍ മലപ്പുറത്ത് ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ സ്മാരകം പണിയാന്‍ പിന്തുണക്കുമോയെന്ന് ബിജെപി
ലക്ഷ്വദ്വീപിന്റെ പൈതൃകം സംരക്ഷിക്കാന്‍ മുറവിളി കൂട്ടുന്നവര്‍ മലപ്പുറത്ത് ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ സ്മാരകം പണിയാന്‍ പിന്തുണക്കുമോയെന്ന് ബിജെപി ഒ ബി സി മോര്‍ച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി…
ലക്ഷ്വദ്വീപിന്റെ പൈതൃകം സംരക്ഷിക്കാന്‍ മുറവിളി കൂട്ടുന്നവര്‍ മലപ്പുറത്ത് ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ സ്മാരകം പണിയാന്‍ പിന്തുണക്കുമോയെന്ന് ബിജെപി ഒ ബി സി മോര്‍ച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്‍. ലക്ഷ്വദ്വീപ് നിവാസികളെ തനിയെ ജീവിക്കാന്‍ അനുവദിക്കണമെന്നും അവരുടെ പൈതൃകങ്ങളില്‍ കൈകടത്തരുതെന്നും ആവശ്യപ്പെട്ട്‌കൊണ്ട് രംഗത്തെത്തിയ നടന്‍ പൃഥ്വിരാജും ചില സാംസ്‌കാരിക നായകരും മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ ജന്മസ്ഥലത്ത് സ്മാരകം പണിയാന്‍ പിന്തുണക്കുമോയെന്നും അദേഹം പറഞ്ഞു.
ഏറെക്കാലമായി ഭാഷാപിതാവിന് ജന്മനാട്ടില്‍ സ്മാരകം വേണമെന്ന ആവശ്യം ഉയര്‍ന്ന് വന്നപ്പോള്‍ മുസ്ലീം ലീഗ് ഭരിക്കുന്ന തിരൂര്‍ മുനിസിപ്പാലിറ്റി അടക്കം ആ ആവശ്യം അംഗീകരിച്ചില്ലെന്ന് മാത്രമല്ല മാറി മാറി വന്ന ഇടത് വലത് സര്‍ക്കാരുകള്‍ ഈ ആവശ്യത്തിന് മുന്നില്‍ മൗനം പാലിച്ചിരുന്നു. ഇന്നിപ്പോള്‍ ലക്ഷ്വദ്വീപിന്റെ സംസ്‌കാരവും പൈതൃകവും നിലനിര്‍ത്തണമെന്നൊക്കെ വ്യാജപ്രചാരണവുമായി രംഗത്ത് വരുന്ന കലാകാരന്മാരും സാംസ്‌കാരിക നായകരും മനസാക്ഷിയോട് അല്പമെങ്കിലും കൂറ് പുലര്‍ത്തുന്നെങ്കില്‍ ആദ്യം സാംസ്‌കാരിക കേരളത്തിലെ ഭാഷാപിതാവിന് ജന്മനാട്ടില്‍ ഒരു സ്മാരകം വേണമെന്ന ആവശ്യത്തെ പിന്തുണക്കുകയാണ് വേണ്ടതെന്ന് അദേഹം പറഞ്ഞു.