ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങൾ; കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി

കൊച്ചി:ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്ററുടെ നിയമ പരിഷ്കാരങ്ങൾ കടുത്ത പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യത്തിൽ ഇതു സംബന്ധിച്ച നിലപാടറിയിക്കാൻ കേന്ദ്ര സർക്കാരിനു ഹൈക്കോടതി നിർദേശം. ലക്ഷദ്വീപിലെ ജനങ്ങളുടെ പരമ്പരാഗത ജീവിതരീതിയും…

By :  Editor
Update: 2021-05-28 00:32 GMT

കൊച്ചി:ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്ററുടെ നിയമ പരിഷ്കാരങ്ങൾ കടുത്ത പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യത്തിൽ ഇതു സംബന്ധിച്ച നിലപാടറിയിക്കാൻ കേന്ദ്ര സർക്കാരിനു ഹൈക്കോടതി നിർദേശം. ലക്ഷദ്വീപിലെ ജനങ്ങളുടെ പരമ്പരാഗത ജീവിതരീതിയും സംസ്കാരവും തകർക്കുന്ന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതു തടയണം എന്നാവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി കെ.പി. നൗഷാദ് അലി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതി നിർദേശം.
കേസിന്റെ യാതൊരു മെറിറ്റിലേക്കോ വാദങ്ങളിലേക്കോ കടക്കാതെയാണു കോടതി കേന്ദ്രത്തോടു വിശദീകരണം തേടിയത്. ഇതിനു കൂടുതൽ സമയം ആവശ്യമുണ്ടെന്നു കേന്ദ്ര സർക്കാരിനു വേണ്ടി അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ കോടതി ആവശ്യപ്പെട്ടത്. ‌ അതേസമയം, ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കരണങ്ങൾ നിർത്തിവയ്ക്കാൻ നിർദേശിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

Tags:    

Similar News