'കോവിഡ് മരണനിരക്ക് കുറച്ചുകാണിക്കാന്‍ ശ്രമം; നെഗറ്റീവായശേഷം മരിക്കുന്നവരെ ഉള്‍പ്പെടുത്തുന്നില്ല': വി ഡി സതീശന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് കുറച്ചു കാണിക്കുന്നതായി വ്യാപക പരാതിയുണ്ടെന്നും ഇതേക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോവിഡ് മൂലം മാതാപിതാക്കള്‍ മരിച്ച് അനാഥരായ…
;തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് കുറച്ചു കാണിക്കുന്നതായി വ്യാപക പരാതിയുണ്ടെന്നും ഇതേക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോവിഡ് മൂലം മാതാപിതാക്കള്‍ മരിച്ച് അനാഥരായ കുട്ടികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരണനിരക്ക് മനപ്പൂര്‍വം കുറച്ചു കാണിച്ചാല്‍ അര്‍ഹതപ്പെട്ട നിരവധി കുട്ടികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കാതെപോകുമെന്നും സതീശന്‍ പറഞ്ഞു. നിയസഭയിലെ ഗവര്‍ണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിന്‍റെ നയപ്രഖ്യാപനത്തെയും വി ഡി സതീശന്‍ വിമര്‍ശിച്ചു. സുപ്രധാനമായ ആരോഗ്യ, വിദ്യാഭ്യാസ, ദുരന്തനിവാരണ മേഖലകളില്‍ പുതിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്നും അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.