സംസ്ഥാനത്ത് ലോക്ഡൗണ്‍ വീണ്ടും നീട്ടി
സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടി. ജൂൺ 9 വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. ലോക്ക്ഡൗണിൽ ചില മേഖലകൾക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്.കയർ, കശുവണ്ടി വ്യവസായങ്ങൾക്ക് 50 ശതമാനം ജീവനക്കരേ വച്ച് പ്രവർത്തിക്കാമെന്ന്…
;സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടി. ജൂൺ 9 വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. ലോക്ക്ഡൗണിൽ ചില മേഖലകൾക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്.കയർ, കശുവണ്ടി വ്യവസായങ്ങൾക്ക് 50 ശതമാനം ജീവനക്കരേ വച്ച് പ്രവർത്തിക്കാമെന്ന് സർക്കാർ അറിയിച്ചു. ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്കും ഇളവ് അനുവദിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഘട്ടം ഘട്ടമായി കൂടുതൽ ഇളവുകൾ നൽകാനാണ് ധാരണ.വിവിധ വകുപ്പുകളുടെ അഭിപ്രായം കൂടി കണക്കിലെടുത്താകും ഇളവുകൾ സംബന്ധിച്ച അന്തിമ തീരുമാനം.
സ്വര്‍ണക്കടകള്‍, ടെക്‌സ്‌റ്റൈലുകള്‍, ചെരിപ്പുകടകള്‍, സ്‌കൂള്‍ കുട്ടികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കും. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമായിരിക്കും ഇതിന് അനുമതി നല്‍കുക. സ്‌പെയര്‍ പാര്‍ട്ടുകള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. കള്ളുഷാപ്പുകള്‍ക്ക് ഭാഗികമായി പ്രവര്‍ത്തിക്കാനുള്ള അനുവാദം നല്‍കാനും തീരുമാനം എടുത്തിട്ടുണ്ട്.