ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണൂരിന് ജാമ്യമില്ല

ബോബി ചെമണൂരിനെ കൊച്ചി സി.ജെ.എം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു;

Update: 2025-01-09 11:15 GMT

കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യഹരജി തള്ളി. ബോബി ചെമണൂരിനെ കൊച്ചി സി.ജെ.എം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 

സ്ത്രീത്വത്തെ അപമാനിച്ചതിന്  ഭാരതീയ ന്യായസംഹിതയിലെ 75ാം വകുപ്പ്, ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിന് ഐ.ടി ആക്ടിലെ 67ാം വകുപ്പ് എന്നിവ പ്രകാരമാണ് ബോബി ചെമ്മണൂരിനെതിരെ കേസെടുത്തത്. അഭിഭാഷകനായ ബി. രാമൻ പിള്ളയുടെ രാമൻപിള്ള അസോഷ്യേറ്റ്സാണ് പ്രതിക്ക് വേണ്ടി ഹാജരായത്.

Tags:    

Similar News