കുട്ടികളെ അവഗണിക്കുന്ന രക്ഷിതാക്കൾക്ക് കർശന മുന്നറിയിപ്പുമായി യു.എ.ഇ
കുട്ടികളെ അവഗണിക്കുന്ന രക്ഷിതാക്കൾക്ക് കർശന മുന്നറിയിപ്പുമായി യു.എ.ഇ. കുഞ്ഞുങ്ങളുടെ അവകാശം സംരക്ഷിക്കാൻ രക്ഷിതാക്കൾക്ക് ബാധ്യതയുണ്ടെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. കുട്ടികളെ അവഗണിക്കുകയോ അവരോടുള്ള ഉത്തരവാദിത്വ നിർവഹണത്തിൽ…
കുട്ടികളെ അവഗണിക്കുന്ന രക്ഷിതാക്കൾക്ക് കർശന മുന്നറിയിപ്പുമായി യു.എ.ഇ. കുഞ്ഞുങ്ങളുടെ അവകാശം സംരക്ഷിക്കാൻ രക്ഷിതാക്കൾക്ക് ബാധ്യതയുണ്ടെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. കുട്ടികളെ അവഗണിക്കുകയോ അവരോടുള്ള ഉത്തരവാദിത്വ നിർവഹണത്തിൽ വീഴ്ച വരുത്തുകയോ ചെയ്താൽ അയ്യായിരം ദിർഹം വരെ ഫൈൻ ഈടാക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു.2016ൽ ആവിഷ്കരിച്ച ഫെഡറൽ നിയമത്തിലെ 35,60 എന്നീ വകുപ്പുകൾ കുട്ടികളുടെ അവകാശങ്ങളെ പറ്റി പ്രതിപാദിക്കുന്നുണ്ട്. കുട്ടികളെ അവഗണിക്കുക, ഉപേക്ഷിക്കുക, ജാഗ്രത പുലർത്താതിരിക്കുക തുടങ്ങിയവയെല്ലാം കുറ്റമായാണ് നിയമം പറയുന്നത്.