ആർടിപിസിആർ നിരക്ക്; ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍

കൊച്ചി: ആർടിപിസിആർ നിരക്ക് 500 രൂപയാക്കിയതിനെതിരെ ലാബ് ഉടമകൾ ഹൈക്കോടതിയിൽ. സർക്കാർ ഉത്തരവ് ശരിവച്ച സിംഗിൾ ബഞ്ച് വിധിയ്ക്കെതിരെയാണ് അപ്പീൽ. നിരക്ക് നിശ്ചയിച്ച സർക്കാർ നടപടി നിയമപരമല്ലെന്ന്…

By :  Editor
Update: 2021-06-02 01:59 GMT

കൊച്ചി: ആർടിപിസിആർ നിരക്ക് 500 രൂപയാക്കിയതിനെതിരെ ലാബ് ഉടമകൾ ഹൈക്കോടതിയിൽ. സർക്കാർ ഉത്തരവ് ശരിവച്ച സിംഗിൾ ബഞ്ച് വിധിയ്ക്കെതിരെയാണ് അപ്പീൽ. നിരക്ക് നിശ്ചയിച്ച സർക്കാർ നടപടി നിയമപരമല്ലെന്ന് ലാബ്‌ ഉടമകൾ ഹർജിയിൽ പറയുന്നു. നേരത്തെ ആർടിപിസിആർ നിരക്ക് കേരളത്തിൽ 1700 രൂപയായിരുന്നു. വിപണിയിൽ ടെസ്റ്റിന് വേണ്ട ഉപകരണങ്ങൾക്ക് 240 രൂപ മാത്രമാകും ചെലവ്. ഇത് വിലയിരുത്തിയാണ് നിരക്ക് കുറച്ചതെന്ന് സർക്കാർ കഴിഞ്ഞ തവണ കോടതിയെ അറിയിച്ചിരുന്നു.

പരിശോധനാ നിരക്ക് കുറച്ചത് പരിശോധനാ ഫലത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും ലാബുകൾക്ക് ബാധ്യതയുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി ഉത്തരവ് സ്റ്റേ ചെയ്യുകയോ സബ്‌സിഡി ലഭ്യമാക്കുകയോ വേണമെന്നാണ് ലാബ് ഉടമകൾ കഴിഞ്ഞ തവണ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടത്.

Tags:    

Similar News