ലോക്ഡൗണിനിടെ സീരിയൽ ചിത്രീകരണം; 18 പേർക്കെതിരെ കേസ്

തിരുവനന്തപുരം: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് റിസോർട്ടിൽ സീരിയൽ ചിത്രീകരണത്തിനൊരുങ്ങിയ സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. വർക്കലയിലെ റിസോർട്ടിലെത്തിയ 18 പേർക്കെതിരെയാണ് കേസെടുത്തത്. റിസോർട്ട് ഉടമയ്ക്കെതിരെയും പകർച്ചവ്യാധി പ്രതിരോധ നിയമം…

By :  Editor
Update: 2021-06-04 06:10 GMT

തിരുവനന്തപുരം: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് റിസോർട്ടിൽ സീരിയൽ ചിത്രീകരണത്തിനൊരുങ്ങിയ സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. വർക്കലയിലെ റിസോർട്ടിലെത്തിയ 18 പേർക്കെതിരെയാണ് കേസെടുത്തത്. റിസോർട്ട് ഉടമയ്ക്കെതിരെയും പകർച്ചവ്യാധി പ്രതിരോധ നിയമം അനുസരിച്ച് കേസെടുത്തു. നേരത്തെ ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഹൗസിലെ ഷൂട്ടിംഗും ഇതുപോലെ അധികൃതർ ഇടപെട്ടു അവസാനിപ്പിച്ചിരുന്നു

ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ഷൂട്ടിങ് നടത്താനൊരുങ്ങുന്നു എന്ന വിവരത്തെ തുടർന്നാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അയിരൂര്‍ പൊലീസ് ഇടവയിലുള്ള റിസോർട്ടിലെത്തിയത്. ടെക്നീഷ്യൻമാർ ഷൂട്ടിങ്ങിന്റെ സെറ്റ് തയാറാക്കുകയായിരുന്നു.‌‌ തുടർന്ന് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് റിസോർട്ട് അടച്ചു സീൽ ചെയ്തു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ സിനിമ, സീരിയൽ, ഇൻഡോര്‍–ഔട്ട്ഡോർ ഷൂട്ടിങ്ങുകൾക്ക് നിരോധനമുണ്ട്.

Tags:    

Similar News