ജൂണ്‍ അഞ്ച്; ലോക പരിസ്ഥിതി ദിനം

 ജൂണ്‍ അഞ്ച്. ലോക പരിസ്ഥിതി ദിനം. ​പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ 1972 മുതല്‍…

By :  Editor
Update: 2021-06-04 22:48 GMT

ജൂണ്‍ അഞ്ച്. ലോക പരിസ്ഥിതി ദിനം. ​പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ 1972 മുതല്‍ ലോക പരിസ്ഥിതി ദിനം ആരംഭിച്ചു. അമേരികയിലാണ് ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ചത്.

ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാര്‍ബണ്‍ ഡൈഓക്സൈഡ്, മീഥേന്‍, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാര്‍ബണുകള്‍ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുകയും ഇവ ഓസോണ്‍ പാളികളുടെ തകര്‍ച്ചയ്ക്കു കാരണമാകുകയും ഇതുമൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു.

പുനഃസംഘല്‍പ്പിക്കുക, പുനഃനിര്‍മിക്കുക, പുനഃസ്ഥാപിക്കുക' എന്നതാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ ‌സന്ദേശം. ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത് പാകിസ്ഥാനാണ്.

മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക, അതുവഴി ആഗോള പാര്‍സ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം

പരിസ്ഥിതിയെ പരിപാലിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണ് മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്നത്. ഈ ദിനത്തിലും നമുക്ക് പ്രതിജ്ഞയെടുക്കാം ഭൂമിയെ സംരക്ഷിക്കാന്‍ നമ്മുടെ ജീവനുള്ള കാലം വരെയും.

Tags:    

Similar News