കോവിഡ്-19: നെസ്റ്റ് പരീക്ഷ മാറ്റിവെച്ചു; പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

ന്യൂഡല്‍ഹി:കോവിഡിന്റെ പശ്ചാത്തലത്തില്‍ 2021-ലെ നാഷണല്‍ എന്‍ട്രന്‍സ് സ്ക്രീനിങ് ടെസ്റ്റ് (നെസ്റ്റ്) മാറ്റിവെച്ചു. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ ഏഴില്‍ നിന്ന് ജൂലായ് 15 വരെ നീട്ടിയിട്ടുണ്ട്.…

;

By :  Editor
Update: 2021-06-05 06:05 GMT

ന്യൂഡല്‍ഹി:കോവിഡിന്റെ പശ്ചാത്തലത്തില്‍ 2021-ലെ നാഷണല്‍ എന്‍ട്രന്‍സ് സ്ക്രീനിങ് ടെസ്റ്റ് (നെസ്റ്റ്) മാറ്റിവെച്ചു. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ ഏഴില്‍ നിന്ന് ജൂലായ് 15 വരെ നീട്ടിയിട്ടുണ്ട്. nestexam.in എന്ന വെബ്സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.ജൂണ്‍ 14-ന് നടത്താനിരുന്ന പരീക്ഷയാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റിവെച്ചത്.

ആറ്റമിക് എനര്‍ജി വകുപ്പിന്റെ രണ്ടു മുന്‍നിര ദേശീയസ്ഥാപനങ്ങളില്‍ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളില്‍ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം (അഞ്ചുവര്‍ഷം) പ്രവേശനത്തിന് നടത്തുന്ന പരീക്ഷയാണ് നെസ്റ്റ്.'കോവിഡ്-19 രോഗബാധ മൂലമുള്ള അനിശ്ചിതത്വങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ 2021-ലെ നെസ്റ്റ് പരീക്ഷ മാറ്റിവെക്കാന്‍ തീരുമാനിച്ചു. പുതിയ തീയതികള്‍ പരീക്ഷയ്ക്ക് മുന്‍കൂറായി അറിയിക്കും. പരീക്ഷയ്ക്കായി 2021 ജൂലൈ 15 വരെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം'- നെസ്റ്റ് ഔദ്യോഗിക വെബ്സൈറ്റില്‍ അറിയിച്ചു.

Tags:    

Similar News