കേരളത്തിൽ ലോക്ഡൗൺ നീട്ടി
തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ വീണ്ടും നീട്ടി. ജൂൺ 16 വരെയാണു ലോക്ഡൗൺ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ)…
;By : Editor
Update: 2021-06-07 06:17 GMT
തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ വീണ്ടും നീട്ടി. ജൂൺ 16 വരെയാണു ലോക്ഡൗൺ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) 10ൽ താഴെയെത്തിയ ശേഷം ലോക്ഡൗൺ പൂർണമായി പിൻവലിച്ചാൽ മതിയെന്നാണു വിദഗ്ധോപദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണു തീരുമാനം.