വിദേശ രാജ്യങ്ങളിൽനിന്ന് സൗദി അറേബ്യയിലേക്കു വരുന്നവർ മുഖീം പോർട്ടലിൽ റജിസ്റ്റർ ചെയ്ത് വാക്സീൻ വിവരം നൽകണം
വിദേശ രാജ്യങ്ങളിൽനിന്ന് സൗദി അറേബ്യയിലേക്കു വരുന്നവർ മുഖീം പോർട്ടലിൽ റജിസ്റ്റർ ചെയ്ത് വാക്സീൻ വിവരം നൽകണമെന്ന് ആരോഗ്യമന്ത്രാലയം. സൗദി അംഗീകരിച്ച വാക്സീൻ എടുത്തവർ യാത്രയുടെ 72 മണിക്കൂർ…
;By : Editor
Update: 2021-06-08 05:39 GMT
വിദേശ രാജ്യങ്ങളിൽനിന്ന് സൗദി അറേബ്യയിലേക്കു വരുന്നവർ മുഖീം പോർട്ടലിൽ റജിസ്റ്റർ ചെയ്ത് വാക്സീൻ വിവരം നൽകണമെന്ന് ആരോഗ്യമന്ത്രാലയം. സൗദി അംഗീകരിച്ച വാക്സീൻ എടുത്തവർ യാത്രയുടെ 72 മണിക്കൂർ മുൻപ് മുഖീം പോർട്ടലിൽ രേഖപ്പെടുത്തണമെന്ന് പാസ്പോർട്ട് വിഭാഗമായ ജവാസാത്ത് അറിയിച്ചു. ഇല്ലെങ്കിൽ സ്വന്തം ചെലവിൽ സൗദിയിൽ 7 ദിവസം നിർബന്ധിത ഹോട്ടൽ ക്വാറന്റീനിൽ കഴിയേണ്ടിവരും. കോവിഡ് വാക്‌സീൻ സർട്ടിഫിക്കറ്റുകൾ അതത് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാല ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയാൽ മതിയെന്ന് ജവാസാത്ത് അറിയിച്ചു.