ക്ഷേത്ര ഭൂമി എല്ലായ്പ്പോഴും ക്ഷേത്രങ്ങളുടേതു തന്നെ: മദ്രാസ് ഹൈക്കോടതി

ചെന്നൈ: ക്ഷേത്ര ഭൂമികൾ എല്ലായ്പ്പോഴും ക്ഷേത്രങ്ങളുടെ ഭൂമിയായിരിക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ബന്ധപ്പെട്ട അധികൃതരുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി ക്ഷേത്ര ഭൂമികൾ മറ്റാവശ്യങ്ങൾക്ക് ഏറ്റെടുക്കരുതെന്നും 'പൊതു ആവശ്യങ്ങൾക്ക്' എന്ന ആശയം…

;

By :  Editor
Update: 2021-06-09 10:17 GMT

ചെന്നൈ: ക്ഷേത്ര ഭൂമികൾ എല്ലായ്പ്പോഴും ക്ഷേത്രങ്ങളുടെ ഭൂമിയായിരിക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ബന്ധപ്പെട്ട അധികൃതരുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി ക്ഷേത്ര ഭൂമികൾ മറ്റാവശ്യങ്ങൾക്ക് ഏറ്റെടുക്കരുതെന്നും 'പൊതു ആവശ്യങ്ങൾക്ക്' എന്ന ആശയം ക്ഷേത്രങ്ങൾക്കുമേൽ പ്രയോഗിക്കരുതെന്നും കോടതി ഉത്തരവിൽ പറഞ്ഞു. മദ്രാസിലെ പുരാതന ക്ഷേത്രങ്ങളുടെ പൈതൃകം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ ഇടപെടൽ. ഇതുമായി ബന്ധപ്പെട്ട പഠനത്തിന് 17 അംഗ സമതിക്ക് രൂപം നൽകാൻ കോടതി നിർദ്ദേശിച്ചു. സർക്കാരിനും ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യക്കുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ക്ഷേത്ര ഭൂമികൾ എല്ലായ്പ്പോഴും ക്ഷേത്ര ഭൂമികൾ ആയിരിക്കുമെന്നാണ് കോടതി വിധി. ജസ്റ്റിസ് ആർ മഹാദേവൻ, ജസ്റ്റിസ് പിഡി ഔടികേശവലു എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. 224 പേജ് വരുന്ന വിധിയിൽ 75 ഇന മാർഗനിർദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ക്ഷേത്ര സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികൾ പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.

നിങ്ങളുടെ പ്രദേശത്ത് ഈവനിംഗ് കേരള ന്യൂസ് ഗ്രൂപ്പ് അഡ്മിൻ ആകാൻ താൽപ്പര്യമുള്ളവർ ഈ ലിങ്ക് ക്ലിക്ക്ചെയ്യുക

https://chat.whatsapp.com/Kchbu316yE3FBR8C1PHNaH

Tags:    

Similar News