ഐഷ സുല്‍ത്താനയ്ക്കെതിരായ നീക്കത്തില്‍ പ്രതിഷേധം; ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ട രാജി

കൊച്ചി: ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി. ദ്വീപ് ബിജെപി ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഹമീദ് മുള്ളിപ്പുര…

By :  Editor
Update: 2021-06-11 13:27 GMT

കൊച്ചി: ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി. ദ്വീപ് ബിജെപി ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഹമീദ് മുള്ളിപ്പുര ഉള്‍പ്പെടെ 12 പേരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. ഐഷാ സുല്‍ത്താനയ്ക്കെതിരെ കേസ് കൊടുത്ത ബിജെപി അധ്യക്ഷന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നടപടിയെന്ന് 12 പേരും സമര്‍പ്പിച്ചിരിക്കുന്ന കൂട്ടരാജിക്കത്തില്‍ വ്യക്തമാക്കുന്നു. ഐഷയുടെ ദ്വീപായ ചെത്ത്ലത്ത് ദ്വീപിലെ 12 പേരാണ് രാജിവച്ചത്. ബിജെപി സ്റ്റേറ്റ് സെക്രട്ടറി അബ്ദുള്‍ ഹമീദ്, ചെത്തലത്ത് ദ്വീപിലെ സെക്രട്ടറി, വഖഫ് ബോര്‍ഡ് അംഗം എന്നിവര്‍ അടക്കമുള്ളവരാണ് രാജിക്കത്ത് അയച്ചത്.

ചാനല്‍ ചര്‍ച്ചക്കിടെ ഐഷ സുല്‍ത്താന നടത്തിയ ബയോവെപ്പണ്‍ പരാമര്‍ശത്തിലാണ് രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കവരത്തി പൊലീസ് കേസെടുത്തത് . ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സി.അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

Tags:    

Similar News