വവ്വാലുകളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ചൈനീസ് ഗവേഷകർ
വൈറസിന്റെ സാന്നിധ്യം വവ്വാലുകളിൽ കണ്ടെത്തിയെന്ന അവകാശ വാദവുമായി ചൈനീസ് ഗവേഷകർ. കോവിഡ്–19 വൈറസിനോടു ജനിതകമായി ഏറ്റവും അടുത്തു നിൽക്കുന്ന രണ്ടാമത്തെ വകഭേദമാണു വവ്വാലുകളിൽ കണ്ടെത്തിയതെന്നാണു റിപ്പോർട്ട്. തെക്കുപടിഞ്ഞാറൻ…
;വൈറസിന്റെ സാന്നിധ്യം വവ്വാലുകളിൽ കണ്ടെത്തിയെന്ന അവകാശ വാദവുമായി ചൈനീസ് ഗവേഷകർ. കോവിഡ്–19 വൈറസിനോടു ജനിതകമായി ഏറ്റവും അടുത്തു നിൽക്കുന്ന രണ്ടാമത്തെ വകഭേദമാണു വവ്വാലുകളിൽ കണ്ടെത്തിയതെന്നാണു റിപ്പോർട്ട്. തെക്കുപടിഞ്ഞാറൻ ചൈനയിൽനിന്നുള്ള ചില വവ്വാലുകളുടെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന കൊറോണ വൈറസിന്റെ അളവ്, ഇത് ആളുകളിലേക്കു പകരാനുള്ള സാധ്യത തുടങ്ങിയ കാര്യങ്ങളും കണ്ടെത്താനായെന്നാണു ഗവേഷകർ പറയുന്നത്.
‘പലതരം വവ്വാലുകളിൽനിന്നു ഗവേഷകർ നോവൽ കൊറോണ വൈറസിന്റെ 24 ജീനോമുകളെ കൂട്ടി യോജിപ്പിച്ചു. ഇതിൽ സാർസ് കോവ്–2വിനു സമാനമായ നാല് കൊറോണ വൈറസ് അടങ്ങിയിരുന്നു. വനങ്ങളിൽ കാണപ്പെട്ട ചെറിയ വവ്വാലുകളിൽനിന്നു മേയ് 2019 മുതൽ നവംബർ 2020 വരെയുള്ള കാലയളവിനിടെയാണു സാംപിളുകൾ ശേഖരിച്ചത്.’– ഷാഡോങ് സർവകലാശാലയിലെ ഗവേഷക വിദ്യാർഥികൾ പറഞ്ഞു.നിലവിലെ കോവിഡ് വ്യാപനത്തിനു കാരണമായ വൈറസുകളോടു വളരെ സാദൃശ്യമുള്ള വൈറസിനെ ഇതിൽനിന്നു കണ്ടെത്താനായെന്നും ഗവേഷകര്‍ പറയുന്നു.