ലോക്ക്ഡൗൺ ഇളവുകളിൽ തീരുമാനം നാളെ
തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവുകളിൽ തീരുമാനം നാളെ. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് സ്ഥിതിഗതികളും, വിവിധ അഭിപ്രായങ്ങളും വിശകലനം ചെയ്ത് തീരുമാനമെടുക്കുന്നത് നാളത്തേക്ക് മാറ്റിയത്.…
;തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവുകളിൽ തീരുമാനം നാളെ. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് സ്ഥിതിഗതികളും, വിവിധ അഭിപ്രായങ്ങളും വിശകലനം ചെയ്ത് തീരുമാനമെടുക്കുന്നത് നാളത്തേക്ക് മാറ്റിയത്.
ഇന്ന് തന്നെ തീരുമാനമെടുക്കാനായിരുന്നു നീക്കമെങ്കിലും ലോക്ക്ഡൗണിൽ ഇളവ് നൽകുന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നുവന്ന പശ്ചാത്തലത്തിൽ സാഹചര്യങ്ങൾ കുറച്ചുകൂടി വിലയിരുത്തിയ ശേഷമാകും അന്തിമ തീരുമാനം കൈക്കൊള്ളുക. രോഗവ്യാപനം പത്ത് ശതമാനത്തിലേക്ക് എത്താത്തതുകൊണ്ട് തന്നെ ഇളവുകൾ നൽകുന്നത് തിരിച്ചടിയാകുമെന്ന വാദവും യോഗത്തിൽ ഉയർന്നു.