മൂന്നാംതരംഗത്തിന് സാദ്ധ്യത, ഡെല്‍റ്റ വൈറസിനെക്കാള്‍ വ്യാപനശേഷി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്നാംതരംഗത്തിന് സാദ്ധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി.രണ്ടാംതംരഗത്തിന് ഇടയാക്കിയ ഡെല്‍റ്റ വൈറസിനെക്കള്‍ അതിവ്യാപനശേഷിയുള്ള വൈറസിന്റെ ആവിര്‍ഭാവം തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍…
;തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്നാംതരംഗത്തിന് സാദ്ധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി.രണ്ടാംതംരഗത്തിന് ഇടയാക്കിയ ഡെല്‍റ്റ വൈറസിനെക്കള്‍ അതിവ്യാപനശേഷിയുള്ള വൈറസിന്റെ ആവിര്‍ഭാവം തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ അങ്ങനെയൊന്നില്ല. എങ്കിലും അതീവ ജാഗ്രത പുലര്‍ത്തേണ്ട കാര്യമാണിത്. നാം മാത്രമായി കഴിയുന്ന സമൂഹമല്ല നമ്മുടേത്. ഇവിടേക്ക് വന്നുചേരുന്നവരുണ്ട്. ഇവിടെനിന്ന് പോയി തിരിച്ചുവരുന്നവരുണ്ട്. അതിവ്യാപനശേഷിയുള്ള വൈറസുമായി ഇവിടെ എത്തുന്നവര്‍ക്ക് അനേകം പേരില്‍ വൈറസ് കൊടുക്കാന്‍ സാധിക്കും. ഈ സാദ്ധ്യത ഗൗരവമായി കാണണമെന്നും അതുകൊണ്ടാണ് തുടര്‍ച്ചയായി നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതായി പറയുന്നത്. അലംഭാവം കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണം പാലിച്ച് വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകണമെന്നും അദ്ദേഹം വ്യക്തമാക്കി.