പി ആര്‍ ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്ന് ഇറങ്ങി വന്ന മുഖ്യമന്ത്രിയെയാണ് ഇന്നലെ കണ്ടതെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം : പി ആര്‍ ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്ന് ഇറങ്ങി വന്ന മുഖ്യമന്ത്രിയെയാണ് ഇന്നലെ കണ്ടതെന്ന് കെ.സുധാകരന്‍. ബ്രണ്ണന്‍ കോളജ് വിവാദത്തില്‍ മുഖ്യമന്ത്രിക്ക് മറുപടി നല്‍കി കെ.സുധാകരന്‍.…

;

By :  Editor
Update: 2021-06-19 01:02 GMT
  • whatsapp icon

തിരുവനന്തപുരം : പി ആര്‍ ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്ന് ഇറങ്ങി വന്ന മുഖ്യമന്ത്രിയെയാണ് ഇന്നലെ കണ്ടതെന്ന് കെ.സുധാകരന്‍. ബ്രണ്ണന്‍ കോളജ് വിവാദത്തില്‍ മുഖ്യമന്ത്രിക്ക് മറുപടി നല്‍കി കെ.സുധാകരന്‍. പിണറായി വിജയനെ ബ്രണ്ണന്‍ കോളജില്‍ വച്ച്‌ ചവിട്ടിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി . അക്കാര്യങ്ങള്‍ ഓര്‍ക്കാനോ പറയാനോ ആഗ്രഹിച്ചതല്ലെന്നും അദ്ദേഹം അറിയിച്ചു . താനെന്നും 'ഓഫ് ദി റെക്കോര്‍ഡ്' പറഞ്ഞ കാര്യമാണ് മാധ്യമപ്രവര്‍ത്തകന്‍ തന്റെ അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചതെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു .

Tags:    

Similar News