കെ.കെ.ശൈലജക്ക് സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്സിറ്റിയുടെ 2021 ലെ ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരം; സൈബര്‍ സഖാക്കന്മാര്‍ ആഘോഷമാക്കാത്തത് പിണറായി പേടിയിലെന്ന് സോഷ്യൽ മീഡിയ
ഡല്‍ഹി: സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്സിറ്റിയുടെ 2021 ലെ ഓപ്പണ്‍ സൊസൈറ്റി പ്രൈസിന് മുന്‍ ആരോഗ്യമന്ത്രിയും സിപിഐഎം സെക്രട്ടറിയറ്റ് അംഗവുമായ കെ കെ ശൈലജ ടീച്ചര്‍ അര്‍ഹയായി. വെള്ളിയാഴ്ച…
ഡല്‍ഹി: സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്സിറ്റിയുടെ 2021 ലെ ഓപ്പണ്‍ സൊസൈറ്റി പ്രൈസിന് മുന്‍ ആരോഗ്യമന്ത്രിയും സിപിഐഎം സെക്രട്ടറിയറ്റ് അംഗവുമായ കെ കെ ശൈലജ ടീച്ചര്‍ അര്‍ഹയായി. വെള്ളിയാഴ്ച വിയന്നയിലാണ് പുരസ്‌കാര സമര്‍പ്പണം. പൊതുപ്രവര്‍ത്തക എന്ന നിലയിലും വനിതാ നേതാവ് എന്ന നിലക്കും പൊതുജനാരോഗ്യത്തിനായി നടത്തിയ സേവനങ്ങള്‍ക്കുള്ള ആദരമാണ് പുരസ്‌കാരമെന്ന് സംഘാടകര്‍. തത്ത്വചിന്തയുടെ ചരിത്രത്തിലെ അതികായനായ കാള്‍ പോപ്പര്‍, ഡച സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, ചെക് പ്രസിഡണ്ടും നാടകകൃത്തുമായ വക്ലാവ് ഹാവല്‍ , ലോകപ്രശസ്ത സാമ്പത്തിക ചിന്തകന്‍ ജോസഫ് സ്റ്റിഗ്ലിറ്റ്സ് തുടങ്ങിയവരൊക്കെയാണ് ഈ പുരസ്‌കാരം മുന്‍പ് നേടിയിട്ടുള്ളതെന്ന് ഇതേക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ എഴുത്തുകാരന്‍ സുനില്‍ പി.ഇളയിടം. 2020ല്‍ നോബല്‍ പുരസ്‌കാര ജേതാവ് സ്വെറ്റ്ലാന അലക്സിയേവിച്ചിനായിരുന്നു ഓപ്പണ്‍ സൊസൈറ്റി പ്രൈസ് ലഭിച്ചത്.
കേരളത്തിലെ കോവിഡ്-19 മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ കെ.കെ. ഷൈലജ ടീച്ചറുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചിരുന്നു.ഇത്രയെറെ മഹാരഥന്മാരെത്തേടിയപ്പോയ പുരസ്‌കാരമാണ് ഇപ്പോള്‍ കേരളത്തിലെ കെ കെ ശൈലജടീച്ചറെയും തേടിയെത്തിയിരിക്കുന്നത്.പിണറായി കോപം ഭയന്നാവാം സൈബര്‍ സഖാക്കന്മാര്‍ പോലും ഈ നേട്ടം അറിഞ്ഞിട്ടില്ല.അല്ലങ്കില്‍ അറിഞ്ഞതായി നടിക്കുന്നില്ല എന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നു കഴിഞ്ഞു.