ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനവിലക്ക് നീക്കി യുഎഇ
ദുബായ്: യുഎഇ അംഗീകരിച്ച വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച റെസിഡന്‍സ് വിസക്കാര്‍ക്ക് ഈ മാസം 23 മുതല്‍ പ്രവേശനാനുമതി നല്‍കി യുഎഇ. യാത്രയുടെ 48 മണിക്കൂറിനകത്തെ പിസിആര്‍…
ദുബായ്: യുഎഇ അംഗീകരിച്ച വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച റെസിഡന്‍സ് വിസക്കാര്‍ക്ക് ഈ മാസം 23 മുതല്‍ പ്രവേശനാനുമതി നല്‍കി യുഎഇ. യാത്രയുടെ 48 മണിക്കൂറിനകത്തെ പിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമാണ്. പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്‍ ക്യു ആര്‍ കോഡ് ഉണ്ടായിരിക്കണം.
ദുബായിലെത്തുന്ന യാത്രക്കാരെല്ലാം രാജ്യാന്തര വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം. പിസിആര്‍ പരിശോധനാ ഫലം വരുന്നതു വരെ യാത്രക്കാര്‍ താമസ സ്ഥലത്ത് ക്വാറന്റീനില്‍ കഴിയണം. 24 മണിക്കൂറിനകം ഫലം ലഭിക്കുന്നതാണ്.ഇന്ത്യ, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിലക്കാണ് നിബന്ധനയോടെ യുഎഇ പിന്‍വലിച്ചത്.