ജോക്കർ മാൽവെയർ; 8 ആൻഡ്രോയിഡ് ആപ്പുകൾ ഉടൻ നീക്കം ചെയ്യാൻ നിർദേശം

സൈബർ ലോകത്തെ നടുക്കി വീണ്ടും ജോക്കർ മാൽവെയറിന്റെ ആക്രമണം. ആൻഡ്രോയിഡ് അപ്പുകളിലാണ് ഇത്തവണ മാല്‍വെയര്‍ കടന്നു കൂടിയത് . ഈ സംഭവത്തെ തുടർന്ന് മുന്നറിയിപ്പ് ലഭിച്ച ആപ്പുകൾ…

;

By :  Editor
Update: 2021-06-20 01:35 GMT

സൈബർ ലോകത്തെ നടുക്കി വീണ്ടും ജോക്കർ മാൽവെയറിന്റെ ആക്രമണം. ആൻഡ്രോയിഡ് അപ്പുകളിലാണ് ഇത്തവണ മാല്‍വെയര്‍ കടന്നു കൂടിയത് . ഈ സംഭവത്തെ തുടർന്ന് മുന്നറിയിപ്പ് ലഭിച്ച ആപ്പുകൾ ഗൂഗിൾ പ്ലേയ് സ്റ്റോറിൽ നിന്നും നീക്കം ചെയ്തു . മാത്രമല്ല ഫോണുകളിൽ ഇത്തരം ആപ്ലിക്കേഷനുകള്‍ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർ ഉടന്‍ തന്നെ നീക്കം ചെയ്യണമെന്നും ക്വിക്ക് ഹീൽ സെക്യൂരിറ്റി ലാബ്‌സിലെ ഗവേഷകര്‍ മുന്നറിയിപ്പ് നൽകി . നീക്കം ചെയ്യേണ്ട ആപ്പുകള്‍
*ഓക്‌സിലറി മെസേജ്
*ഫാസ്റ്റ് മാജിക്ക് എസ്എംഎസ്
*ഫ്രീ കാംസ്‌കാനർ
*സൂപ്പർ മെസേജ്
*എലമെന്റ് സ്‌കാനർ
*ഗോ മെസേജസ്
*ട്രാവൽ വോൾപേപ്പർ
*സൂപ്പർ എസ്എംഎസ്

ഉപഭോക്താക്കളുടെ എസ്എംഎസ്, കോണ്ടാക്ട് ലിസ്റ്റ്, ഡിവൈസ് ഇന്‍ഫര്‍മേഷന്‍, ഒടിപികള്‍ എന്നിവ ചോര്‍ത്തിയെടുക്കുന്ന ജോക്കര്‍ മാല്‍വെയര്‍ വളരെയധികം അപകടകാരിയാണ്.

Full View

Tags:    

Similar News