കനാലി‍ല്‍ ചെളി നീക്കുന്നതിനിടെ ലഭിച്ചത് രണ്ട് കാറുകള്‍; രണ്ടിലും മൃതദേഹങ്ങള്‍

ലക്നൗ: യുപിയിലെ ചെളി നീക്കുന്നതിനിടെ ഗംഗ കനാലി‍ല്‍ നിന്ന് ലഭിച്ചത് രണ്ട് കാറുകള്‍, രണ്ടിലും ഓരോ മൃതദേഹങ്ങളും. ദില്‍ഷാദ് അന്‍സാരി, ഹരേന്ദ്ര ദത്ത് അത്രേ എന്നിവരുടെ മൃതദേഹങ്ങളാണു…

;

By :  Editor
Update: 2021-06-23 07:47 GMT

ലക്നൗ: യുപിയിലെ ചെളി നീക്കുന്നതിനിടെ ഗംഗ കനാലി‍ല്‍ നിന്ന് ലഭിച്ചത് രണ്ട് കാറുകള്‍, രണ്ടിലും ഓരോ മൃതദേഹങ്ങളും. ദില്‍ഷാദ് അന്‍സാരി, ഹരേന്ദ്ര ദത്ത് അത്രേ എന്നിവരുടെ മൃതദേഹങ്ങളാണു ലഭിച്ചതെന്നു തിരിച്ചറിഞ്ഞു. യുപിയിലെ മുസഫര്‍ നഗറിലാണു സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.ദില്‍ഷാദ് അന്‍സാരിയെ കഴിഞ്ഞ ജനുവരിയിലാണു കാണാതായത്.

കാറിന്റെ പിന്‍സീറ്റീല്‍നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ചാണു മരിച്ചയാളെ തിരിച്ചറിഞ്ഞത്. ബാഗ്രയിലെ താമസക്കാരനായ ഇയാള്‍ ഒരു സുഹൃത്തിന്റെ കാര്‍ ഉപയോഗിക്കുകയായിരുന്നെന്നാണു വിവരം.

ദില്‍ഷാദിനെ കാണാനില്ലെന്ന സഹോദരന്‍ വാജിദ് അന്‍സാരി ന്യൂമന്ദി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്‍സാരിയുടെ മൃതദേഹം ലഭിച്ച ഇടത്തുനിന്ന് 55 കിലോമീറ്റര്‍ അകലെ സികേഡയിലാണ് ഹരേന്ദ്ര ദത്ത് ആത്രേയുടെ മൃതദേഹം കണ്ടെത്തിയത്. ഫെബ്രുവരിയിലാണ് ഇയാളെ കാണാതാകുന്നത്.

Tags:    

Similar News