ട്വിറ്ററിനെതിരേ നാലാമത്തെ കേസ്: കുട്ടികളുടെ അശ്ലീല പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നു; പരാതിയുമായി ബാലാവകാശ കമ്മീഷൻ
സമൂഹമാദ്ധ്യമമായ ട്വിറ്ററിനെതിരേ നാലാമത്തെ കേസ് രജിസ്റ്റർ ചെയ്തു. കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല കാര്യങ്ങൾ തുടർച്ചയായി പോസ്റ്റുകളായി പ്രത്യക്ഷപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി. ബാലാവകാശ സംരക്ഷണത്തിനായുളള ദേശീയ കമ്മീഷനാണ് പരാതി നൽകിയിരിക്കുന്നത്.…
;സമൂഹമാദ്ധ്യമമായ ട്വിറ്ററിനെതിരേ നാലാമത്തെ കേസ് രജിസ്റ്റർ ചെയ്തു. കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല കാര്യങ്ങൾ തുടർച്ചയായി പോസ്റ്റുകളായി പ്രത്യക്ഷപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി. ബാലാവകാശ സംരക്ഷണത്തിനായുളള ദേശീയ കമ്മീഷനാണ് പരാതി നൽകിയിരിക്കുന്നത്. ഡൽഹി പോലീസിന്റെ സൈബർ സെല്ലാണ് പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്. കേന്ദ്രസർക്കാരിന്റെ പുതിയ ഐടി ചട്ടം പാലിക്കാത്തതിന്റെയും ഇന്ത്യയിൽ കംപ്ലെയിൻസ് ഓഫീസറെ നിയമിക്കാത്തതിന്റെയും പേരിൽ ട്വിറ്ററിന്റെ നിയമപരിരക്ഷ നഷ്ടമായിരുന്നു. ഇതിന് ശേഷം കമ്പനിക്കെതിരേ രജിസ്റ്റർ ചെയ്യുന്ന നാലാമത്തെ കേസാണിത്. ഐടി ചട്ടങ്ങൾക്കൊപ്പം പോക്‌സോ ആക്ടിലെ വകുപ്പുകളും കൂടി ചേർത്താണ് ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നേരത്തെയും ഇതേ വിഷയത്തിൽ കമ്മീഷൻ പോലീസിൽ പരാതി നൽകിയിരുന്നു. പ്രശ്‌നത്തിന് പരിഹാരമുണ്ടാകാത്തതിനെ തുടർന്ന് ഡൽഹി പോലീസ് മേധാവിക്കും സൈബർ സെല്ലിനും കമ്മീഷൻ കത്തയച്ചു. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. സൈബർ സെല്ലിലെ ഉന്നത ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാനും കമ്മീഷൻ നിർദ്ദേശിച്ചിരുന്നു.