രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവാണ് പുലർച്ചെ കുഞ്ഞിന്റെ കരച്ചില്‍ ആദ്യം കേട്ടതും കുട്ടിയെ കരിയിലക്കൂനയില്‍ നിന്ന് എടുത്തതും; വിഷ്‌ണു അറിഞ്ഞിരുന്നില്ല തന്റെ ചോരയില്‍ പിറന്ന കുഞ്ഞാണെന്ന്" രേഷ്മ പറഞ്ഞതുമില്ല !

കല്ലുവാതില്‍ക്കലില്‍ കുഞ്ഞിനെ ഉപേക്ഷിച്ചു കൊന്ന സംഭവത്തില്‍ ഭാര്യ രേഷ്മയുമായി മുമ്പുണ്ടായിരുന്ന തര്‍ക്കങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ഭര്‍ത്താവ് വിഷ്ണു. രേഷ്മയുടെ ചാറ്റിംഗുമായി ബന്ധപ്പെട്ട് മുമ്പൊരിക്കല്‍ തര്‍ക്കമുണ്ടായിരുന്നു. അനന്തുവിനെ കാണുവാൻ…

By :  Editor
Update: 2021-07-04 00:18 GMT

കല്ലുവാതില്‍ക്കലില്‍ കുഞ്ഞിനെ ഉപേക്ഷിച്ചു കൊന്ന സംഭവത്തില്‍ ഭാര്യ രേഷ്മയുമായി മുമ്പുണ്ടായിരുന്ന തര്‍ക്കങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ഭര്‍ത്താവ് വിഷ്ണു. രേഷ്മയുടെ ചാറ്റിംഗുമായി ബന്ധപ്പെട്ട് മുമ്പൊരിക്കല്‍ തര്‍ക്കമുണ്ടായിരുന്നു. അനന്തുവിനെ കാണുവാൻ വേണ്ടി വീട്ടില്‍ നിന്നു പോയ രേഷ്മയെ പകുതി വഴിയില്‍ വെച്ച് തിരിച്ചു കൊണ്ടുവരികയായിരുന്നു. കുഞ്ഞിനെ കൊന്ന രേഷ്മയെ ഇനി ഭാര്യയായി സ്വീകരിക്കില്ലെന്നും വിഷ്ണു പറഞ്ഞു. www.eveningkerala.com

ജനുവരി 5നാണ് കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട് ക്ഷേത്രത്തിനു സമീപം റബര്‍ തോട്ടത്തിലെ കുഴിയില്‍ പൊക്കിള്‍ക്കൊടി പോലും മുറിക്കാത്ത നിലയില്‍ ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്. കരിയില കൊണ്ടു മൂടിയ നിലയിലായിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവാണ് കുഞ്ഞിനെ ആദ്യം കണ്ടത്. പുലര്‍ച്ചെ നാലോടെയാണ് വിഷ്ണു ആദ്യം കരച്ചില്‍ കേട്ടത്. രാവിലെ ആറരയോടെ വിഷ്ണുവും രേഷ്മയും ഒരുമിച്ചു വീടിനു പുറത്തിറങ്ങിയപ്പോള്‍ കരിയിലക്കൂനയില്‍നിന്നു വീണ്ടും കരച്ചില്‍ കേട്ടു. വിഷ്ണു തന്നെ കുഞ്ഞിനെ എടുത്തെങ്കിലും അതു തന്റെ ചോരയില്‍ പിറന്ന കുഞ്ഞാണെന്ന് അറിഞ്ഞിരുന്നില്ല. രേഷ്മ പറഞ്ഞതുമില്ല. കുട്ടിയെ ആരോഗ്യനില മോശമായതോടെ തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലേക്കു മാറ്റി. തുടര്‍ന്നു വെന്റിലേറ്ററിലാക്കിയെങ്കിലും വൈകിട്ടോടെ മരിച്ചു. ഇതോടെ പൊലീസ് കൊലക്കുറ്റത്തിനു കേസെടുക്കുകയായിരുന്നു.

ഡിഎന്‍എ പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത് നിര്‍ണ്ണായകമായി. രേഷ്മ ഉള്‍പ്പെടെ 8 പേരുടെ ഡിഎന്‍എ പരിശോധന നടത്തുന്നതിനായി പ്രത്യേക അന്വേഷണസംഘം പരവൂര്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. കോടതിയുടെ അനുമതിയോടെയാണു ഡിഎന്‍എ പരിശോധന നടത്തിയത്.
കുഞ്ഞിനെ കണ്ടെത്തിയതറിഞ്ഞു എല്ലാവരും എത്തിയിട്ടും സംശയത്തിന്റെ നേരിയ കണിക പോലും ഇല്ലാതെ രേഷ്മ അഭിനയിച്ചു. കുട്ടിയെ കണ്ടെടുത്തപ്പോള്‍ പൊലീസിനു നാട്ടുകാര്‍ കൈമാറുന്നതു വരെ പരിചരിക്കാന്‍ രേഷ്മയും കൂടിയിരുന്നു. മുറിച്ചു മാറ്റിയ പൊക്കിള്‍കൊടി ചാമ്പൽ കൂനയില്‍നിന്നും എടുത്ത് പൊലീസിനു കൈമാറിയതും ഒരു സംശയവും തോന്നാത്ത തരത്തിലായിരുന്നു.

പിന്നീട് സത്യം തെളിഞ്ഞു. സമൂഹമാധ്യമം വഴി പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടാന്‍ കുഞ്ഞു തടസ്സമാകുമെന്നു കണ്ടു പ്രസവിച്ചയുടന്‍ ചോരക്കുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നെന്നു സമ്മതിച്ചതോടെ ജൂണ്‍ 22ന് രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. www.eveningkerala.com

രേഷ്മ ഗര്‍ഭിണിയായ വിവരം ഒരിക്കല്‍ പോലും അറിഞ്ഞില്ലെന്നാണ് വിഷ്ണു പറയുന്നത്. ദിവസവും തന്നോടൊപ്പമുള്ള രേഷ്മ രണ്ട് ദിവസം മുമ്പ് വരെ കൂടെ അമ്പലത്തില്‍ പോയിരുന്നു. സംഭവം നടന്നയന്ന് വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നു തന്നത് രേഷ്മയാണ്. എന്നാല്‍ അപ്പോഴും രേഷ്മ ഗര്‍ഭിണിയാണെന്ന് മനസ്സിലായില്ലെന്നും
‘അറസ്റ്റ് നടക്കുന്നതിന് 10 മിനുട്ട് മുമ്പും എന്നോട് സംസാരിച്ചു കൊണ്ടിരുന്നതാണ്. അന്ന് ഡിഎന്‍എ പരിശോധന നടത്തിയപ്പോള്‍ എന്താണ് റിസല്‍ട്ട് വരാന്‍ വൈകുന്നതെന്ന് രേഷ്മയോട് ചോദിച്ചിരുന്നു. വന്നിട്ട് നിങ്ങള്‍ക്കെന്താണെന്ന് രേഷ്മ ചോദിച്ചു. അപ്പോഴും സംശയം തോന്നിയില്ല,’ വിഷ്ണു പറയുന്നു. രേഷ്മയെ ഇനി ഭാര്യയായി സ്വീകരിക്കില്ലെന്ന തീരുമാനത്തിലാണ് വിഷ്ണു. കുഞ്ഞിനെ കൊന്നത് വലിയ തെറ്റു തന്നെയാണ്. അന്ന് എന്നോട് ഒരു വാക്കു പറഞ്ഞിരുന്നെങ്കില്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷപ്പെടുത്താമായിരുന്നു. രണ്ടു വയസ്സുള്ള മോളെ തന്റെയടുത്ത് നിര്‍ത്തുമെന്നും വിഷ്ണു പറഞ്ഞു.

Tags:    

Similar News