ലീഡർ കെ കരുണാകരന്‍റെ ജന്മദിന വാർഷികത്തിൽ ഇന്നു കെ. കരുണാകരനെ അനുസ്മരിക്കും

തിരുവനന്തപുരംഃ ലീഡര്‍ കെ. കരുണാകരന്‍റെ ജന്മനക്ഷത്ര ദിനമായ ഇന്നു കെപിസിസി അദ്ദേഹത്തെ സ്മരിക്കും. കെപിസിസി ഓഫീസിൽ കരുണാകരന്‍റെ ഛായാചിത്രത്തിനു മുന്നില്‍ രാവിലെ 10ന് നടക്കുന്ന പുഷ്പാര്‍ച്ചനയ്ക്കു പ്രസിഡന്റ്…

;

By :  Editor
Update: 2021-07-04 22:19 GMT

തിരുവനന്തപുരംഃ ലീഡര്‍ കെ. കരുണാകരന്‍റെ ജന്മനക്ഷത്ര ദിനമായ ഇന്നു കെപിസിസി അദ്ദേഹത്തെ സ്മരിക്കും. കെപിസിസി ഓഫീസിൽ കരുണാകരന്‍റെ ഛായാചിത്രത്തിനു മുന്നില്‍ രാവിലെ 10ന് നടക്കുന്ന പുഷ്പാര്‍ച്ചനയ്ക്കു പ്രസിഡന്റ് കെ സുധാകരൻ എംപി നേതൃത്വം നല്‍കും. നിരവധി മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും.

ലീഡർ കെ കരുണാകരന്‍റെ ജന്മദിന വാർഷികത്തിന്‍റെ ഭാഗമായി മ്യൂസിയം പോലീസ് സ്റ്റേഷനു സമീപത്തെ ലീഡറുടെ പ്രതിമയിലും പുഷ്പാർച്ചന നടത്തും. രാവിലെ 9.45നാണ് ചടങ്ങ്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി നേതൃത്വം നല്‍കും.

കെപിസിസി വിചാര്‍ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിലാണ് അനുസ്മരണം. ഡിസിസി ഓഫീസില്‍ രാവിലെ പതിനൊന്നിനു കെപിസിസി വൈസ് പ്രസിഡന്‍റ് മോഹന്‍ ശങ്കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ ചെയര്‍മാന്‍ ജി.ആര്‍. കൃഷ്ണ കുമാര്‍ അധ്യക്ഷത വഹിക്കും.

Tags:    

Similar News