മുഹമ്മദിനായി അഫ്ര ചോദിച്ചു ; ചികിത്സയ്ക്കായി കൈകോര്‍ത്ത് കേരളം" 18 കോടി രൂപ സമാഹരിച്ചു

കണ്ണൂർ ; സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന ജനിതക വൈകല്യത്തിന് മരുന്ന് വാങ്ങാന്‍വേണ്ടി സഹായം തേടിയ കണ്ണൂര്‍ പഴയങ്ങാടിയിലെ ഒന്നര വയസുകാരന്‍ മുഹമ്മദിനായി കൈകോര്‍ത്ത് കേരളം. ചികിത്സയ്ക്കാവശ്യമായ 18…

By :  Editor
Update: 2021-07-05 07:39 GMT

കണ്ണൂർ ; സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന ജനിതക വൈകല്യത്തിന് മരുന്ന് വാങ്ങാന്‍വേണ്ടി സഹായം തേടിയ കണ്ണൂര്‍ പഴയങ്ങാടിയിലെ ഒന്നര വയസുകാരന്‍ മുഹമ്മദിനായി കൈകോര്‍ത്ത് കേരളം. ചികിത്സയ്ക്കാവശ്യമായ 18 കോടി രൂപ ലഭിച്ചുവെന്ന് മുഹമ്മദിന്റെ കുടുംബം അറിയിച്ചു. ഇനി ആരും പണം അയക്കേണ്ടതില്ലെന്നാണ് കുടുംബം അറിയിച്ചത്.

Full View

അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിനെ ചികിത്സിക്കാന്‍ സോള്‍ജെന്‍സ്മ എന്ന മരുന്നാണ് വേണ്ടത്. ഈ മരുന്ന് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാന്‍ 18 കോടി രൂപ ചെലവ് വരും .ഈവനിംഗ് കേരളാ ന്യൂസ് അടക്കം ഉള്ള മാധ്യമങ്ങളിലും മറ്റുമായി വന്ന മുഹമ്മദിന്റെ വാർത്തകൾ പ്രമുഖരെല്ലാം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇതോടെ കേരളം ഒറ്റക്കെട്ടായി മുഹമ്മദിനായി കൈകോര്‍ക്കുകയായിരുന്നു. ജാതി മത ചിന്തകള്‍ക്കതീതമായി മനുഷ്യര്‍ ഒരുമിച്ചതോടെ അഞ്ച് ദിവസം കൊണ്ടാണ് 18 കോടിയെന്ന വലിയ തുക സമാഹരിച്ചത്. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ റഫീഖിന്റെയും മറിയുമ്മയുടെയും മകനാണ് മുഹമ്മദ്. നിരവധിപേരാണ് നേരിട്ട് വിളിച്ചു സഹായം അറിയിച്ചതെന്ന് മുഹമ്മദിന്റെ മാതാപിതാക്കള്‍ പറഞ്ഞു.

Tags:    

Similar News