സംസ്‌ക്കാര സമയത്ത് ജീവന്റെ തുടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് മരിച്ചു

കുമളി: സംസ്‌കാര സമയത്തു ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞ് ആശുപത്രിയിലെത്തിച്ച പിഞ്ചുകുഞ്ഞ് തേനി മെഡിക്കല്‍ കോളജില്‍ മരണത്തിനു കീഴടങ്ങി. ഇന്നലെ ഉച്ചയ്ക്ക് 12നാണു കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. ഞായറാഴ്ച…

;

By :  Editor
Update: 2021-07-06 01:32 GMT

കുമളി: സംസ്‌കാര സമയത്തു ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞ് ആശുപത്രിയിലെത്തിച്ച പിഞ്ചുകുഞ്ഞ് തേനി മെഡിക്കല്‍ കോളജില്‍ മരണത്തിനു കീഴടങ്ങി. ഇന്നലെ ഉച്ചയ്ക്ക് 12നാണു കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. ഞായറാഴ്ച തയാറാക്കിയ അതേ കുഴിയില്‍ തന്നെ കുട്ടിയെ വീട്ടുകാര്‍ സംസ്‌ക്കരിക്കുക ആയിരുന്നു. തമിഴ്‌നാട്ടിലെ പെരിയകുളത്താണ് സംഭവം.

പെരിയകുളം സ്വദേശി പിളവല്‍ രാജിന്റെ ഭാര്യ ആരോഗ്യ മേരി ഞായറാഴ്ച പുലര്‍ച്ചെയാണു പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. ഗര്‍ഭത്തിന്റെ ആറാം മാസത്തിലായിരുന്നു പ്രസവം. 700 ഗ്രാം മാത്രമായിരുന്നു തൂക്കം. മരിച്ചെന്ന് അറിയിച്ച്‌ ആശുപത്രി അധികൃതര്‍ കുഞ്ഞിനെ പിതാവിനു കൈമാറി. വീട്ടിലെത്തിച്ചു സംസ്‌കാര ശുശ്രൂഷയ്ക്കു ശേഷം അടയ്ക്കാന്‍ തുടങ്ങിയപ്പോഴാണു കുഞ്ഞിക്കൈകളില്‍ അനക്കം കണ്ടത്. അതോടെ തിരികെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന 2 ഡോക്ടര്‍മാരോടും 4 നഴ്‌സുമാരോടും ആശുപത്രി അധികൃതര്‍ വിശദീകരണം തേടി. 3 പ്രഫസര്‍മാരുള്‍പ്പെടുന്ന അന്വേഷണ കമ്മിഷനും രൂപം നല്‍കി.

Tags:    

Similar News