ആളൂർ എന്ന വക്കീലിനെ പേടിക്കാതെ മുന്നോട്ടു പോകുക ! വിസ്മയ കേസില്‍ ആളൂരിനെ മുട്ടുകുത്തിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകരണം
വിസ്മയ കേസില്‍ പ്രതിയായ കിരണ്‍ കുമാറിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ അഭിഭാഷകന്‍ ബി എ ആളൂരിന്‍റെ കോടതിയില്‍ പഴുതടച്ച വാദമുഖങ്ങളുമായി മുട്ടുകുത്തിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ കാവ്യ എസ് നായര്‍ക്ക്…
വിസ്മയ കേസില്‍ പ്രതിയായ കിരണ്‍ കുമാറിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ അഭിഭാഷകന്‍ ബി എ ആളൂരിന്‍റെ കോടതിയില്‍ പഴുതടച്ച വാദമുഖങ്ങളുമായി മുട്ടുകുത്തിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ കാവ്യ എസ് നായര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകരണം.കോടതിയില്‍ കിരണ്‍കുമാറിന് ജാമ്യം വാങ്ങിക്കൊടുക്കാനാവുമെന്ന ആളൂരിന്‍റെ പ്രതീക്ഷകളെല്ലാം തകിടം മറിച്ചത് അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കാവ്യ എസ് നായരാണ്. പബ്ലിക് പ്രോസിക്യൂട്ടറിന്‍റെ വാദമുഖങ്ങള്‍ സ്വീകരിച്ച് കോടതി കിരണിനു ജാമ്യം നിഷേധിക്കുകയായിരുന്നു.പൊതുവേ സ്ത്രീധന പീഡനത്തിന് എതിരെ പോരാടുന്ന അഭിഭാഷകയാണ് കാവ്യ എസ്.നായര്‍. ഇവിടെ വിസ്മയയ്ക്ക് വേണ്ടിയുള്ള കാവ്യയുടെ കോടതിമുറിപ്പോരാട്ടത്തിനു സോഷ്യല്‍ മീഡിയയില്‍ നല്ല പിന്തുണയാണ് ലഭിച്ചത്. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കഴിഞ്ഞ ദിവസം കിരണിന്‍റെ ജാമ്യാപേക്ഷ തള്ളിയത്.കിരണ്‍കുമാര്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെന്നും ഇത്രയും കാലത്തിനിടയില്‍ ഒരു കേസിലും പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ലെന്നുമായിരുന്നു ബി.എ. ആളൂരിന്‍റെ നേരത്തെ കോടതിയില്‍ വാദിച്ചത്. കിരണിന് നല്ല പ്രതിച്ഛായ സൃഷ്ടിച്ചുകൊടുക്കാനുള്ള ആളൂരിന്‍റെ ശ്രമം പക്ഷെ കാവ്യയുടെ വാദത്തില്‍ തട്ടിതകരുകയായിരുന്നു.100 പവനും ഒരേക്കര്‍ ഭൂമിയും 10 ലക്ഷം രൂപയുടെ കാറും സ്ത്രീധനമായി നല്‍കി വിവാഹം കഴിപ്പിച്ചയച്ച വിസ്മയ കൊല്ലം ശൂരനാട് ഭര്‍ത്താവായ കിരണിന്റെ വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. മരണം കൊലപാതകമാണെന്നും സംശയിക്കുന്നു. ഈയിടെ കേരളം ഏറെ ചര്‍ച്ചചെയ്യപ്പെട്ട സ്ത്രീധനപീഢനമരണമായിരുന്നു വിസ്മയയുടേത്.