രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രി; ഏഷ്യാനെറ്റ് ഉടമ ഇനി മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളി
രണ്ടാം മോദി മന്ത്രിസഭയിലെ അംഗമായി മലയാളിയായ രാജീവ് ചന്ദ്രശേഖര്‍ സത്യപ്രതിജ്ഞ ചെയ്തു. മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളിയാണ് രാജീവ്. വിദേശകാര്യ സഹമന്ത്രിയായ വി. മുരളീധരനാണ് ആദ്യത്തെയാള്‍. പ്രമുഖ…
രണ്ടാം മോദി മന്ത്രിസഭയിലെ അംഗമായി മലയാളിയായ രാജീവ് ചന്ദ്രശേഖര്‍ സത്യപ്രതിജ്ഞ ചെയ്തു. മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളിയാണ് രാജീവ്. വിദേശകാര്യ സഹമന്ത്രിയായ വി. മുരളീധരനാണ് ആദ്യത്തെയാള്‍. പ്രമുഖ വ്യവസായിയും കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംവുമാണ് മലയാളിയായ രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. ഏഷ്യാനെറ്റിന്റെ മേധാവി കൂടിയാണ് രാജീവ് ചന്ദ്രശേഖർ.
രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യപുനഃസംഘടനയാണിത്. വനിതകള്‍ക്കും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് ആദ്യ പുനഃസംഘടന. അതേസമയം ചില അപ്രതീക്ഷിതരാജികളും ഇന്നുണ്ടായി. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, പ്രകാശ് ജാവദേക്കര്‍, രവിശങ്കര്‍ പ്രസാദ് തുടങ്ങിയവരാണ് രാജിസമര്‍പ്പിച്ച പ്രമുഖര്‍.