തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ജൂലായ് 19 വരെ നീട്ടി
ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂലൈ 19 വരെ നീട്ടി. റെസ്‌റ്റോറന്റുകള്‍, ടീ ഷോപ്പ്, ബേക്കറികള്‍. വഴിയോര ഭക്ഷണശാലകള്‍ എന്നിവ രാത്രി ഒന്‍പതുമണി വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി…
ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂലൈ 19 വരെ നീട്ടി. റെസ്‌റ്റോറന്റുകള്‍, ടീ ഷോപ്പ്, ബേക്കറികള്‍. വഴിയോര ഭക്ഷണശാലകള്‍ എന്നിവ രാത്രി ഒന്‍പതുമണി വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്താം. സാമൂഹ്യ അകലം, സാനിറ്റൈസിങ്ങ് തുടങ്ങിയ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുവേണം ഇവിടങ്ങളിലെ കച്ചവടം. എ.സി സൗകര്യമുള്ള ഷോപ്പുകളില്‍ വെന്റിലേഷന്‍ സൗകര്യവും ഉണ്ടായിരിക്കണം.
വിവാഹങ്ങള്‍ക്ക് 50 പേരെ പങ്കെടുപ്പിക്കാം. മരണാനന്തര ചടങ്ങുകള്‍ക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം 20 ആയി കുറച്ചിട്ടുണ്ട്. സ്‌കൂളുകള്‍, കോളേജുകള്‍, ബാറുകള്‍, തിയേറ്ററുകള്‍, സ്വിമ്മിങ്ങ് പൂളുകള്‍, മൃഗശാലകള്‍ എന്നിവ അടഞ്ഞുതന്നെ കിടക്കും. സാംസ്‌കാരിക രാഷ്ട്രീയ പരിപാടികള്‍ക്ക് അനുമതിയില്ല. അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസുകള്‍ തുടങ്ങാനും അനുമതിയില്ല.