സംസ്ഥാനത്ത് 5 പേർക്ക് കൂടി സിക്ക വൈറസ് ബാധ: രോഗികൾ 28 ആയി ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് 5 പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ എൻ.ഐ.വി.യിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 28 പേർക്ക് സിക്ക…

By :  Editor
Update: 2021-07-15 01:47 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് 5 പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ എൻ.ഐ.വി.യിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 28 പേർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ് വ്യക്തമാക്കി.
ആനയറ സ്വദേശികളായ 2 പേർക്കും കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഒരാൾക്ക് വീതവുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതിൽ 4 പേരുടെ സാമ്പിളുകൾ 2 സ്വകാര്യ ആശുപത്രികളിൽ നിന്നും അയച്ചതാണ്. ഒരെണ്ണം സർവയലൻസിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ശേഖരിച്ച സാമ്പിളാണ്.
ആനയറ സ്വദേശിനി (35), ആനയറ സ്വദേശിനി (29), കുന്നുകുഴി സ്വദേശിനി (38), പട്ടം സ്വദേശി (33), കിഴക്കേക്കോട്ട സ്വദേശിനി (44) എന്നിവർക്കാണ് സിക്ക വൈറസ് ബാധിച്ചത്. ആനയറ ക്ലസ്റ്ററിന് പുറത്ത് രോഗം സ്ഥിരീകരിച്ചത് ആശങ്ക കൂട്ടുന്നുണ്ട്. അതേസമയം 16 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

Tags:    

Similar News