ദേ പോയി ദാ വന്നു ; നിമിഷങ്ങള്‍കൊണ്ട് ബഹിരാകാശം തൊട്ട് തിരികെ എത്തി ശതകോടീശ്വരനും ആമസോണ്‍ സ്ഥാപകനുമായ ജെഫ് ബെസോസ്‌

ചരിത്രം രചിച്ചിരിക്കുകയാണ് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും സംഘവും. ജെഫ് ബെസോസ് മണി മുഴക്കുകയും തുടർന്ന് എല്ലാ സംഘാംഗങ്ങളുമൊത്ത് ക്യാപ്സ്യൂളിൽ കയറുകയും ചെയ്തു. തുടർന്നായിരുന്ന റെക്കോർഡുകൾ പിറന്ന…

By :  Editor
Update: 2021-07-21 01:58 GMT

ചരിത്രം രചിച്ചിരിക്കുകയാണ് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും സംഘവും. ജെഫ് ബെസോസ് മണി മുഴക്കുകയും തുടർന്ന് എല്ലാ സംഘാംഗങ്ങളുമൊത്ത് ക്യാപ്സ്യൂളിൽ കയറുകയും ചെയ്തു. തുടർന്നായിരുന്ന റെക്കോർഡുകൾ പിറന്ന ബഹിരാകാശ യാത്ര. ചൊവ്വാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 6:42 ന് വെസ്റ്റ് ടെക്സാസിലെ മരുഭൂമിയിൽ നിന്ന് ബ്ലൂ ഒറിജിൻ കമ്പനിയുടെ ന്യൂ ഷെപ്പേർഡ് റോക്കറ്റിൽ ജെഫ് ബെസോസ് പറന്നു. ഇതിന്റെ ക്യാപ്സൂളിൽ 6 സീറ്റുകളാണുള്ളത്, എന്നാൽ ബെസോസ് അടക്കം നാലുപേരാണ് യാത്രക്കുണ്ടായിരുന്നത്. ജെഫ് ബെസോസും കൂട്ടരും ഭൂമിയിൽ നിന്ന് 105 കിലോമീറ്റർ ഉയരത്തിൽ ബഹിരാകാശത്തേക്ക് പോയി. ബെസോസും സംഘവും പോയ റോക്കറ്റ് സ്വയംനിയന്ത്രണ സംവിധാനങ്ങളുള്ളതാണ്. അതായത് ഇതിന് ഒരു പൈലറ്റ് ആവശ്യമില്ല. ഇന്ത്യൻ സമയം വൈകിട്ട് 6:53 നാണ് കാപ്സ്യൂൾ നിലത്ത് തിരിച്ചെത്തിയത്. ജെഫ് ബെസോസ് ഒന്നാമത് പുറത്തിറങ്ങി. അദ്ദേഹത്തിന്റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. ആമസോൺ അധിപന്റെ യാത്രകൂടി വിജയമായതോടെ ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ശതകോടീശ്വരനായി ജെഫ് ബെസോസ്. റിച്ചഡ് ബ്രാൻസണാണ് ഇത് ആദ്യമായി സാധിച്ചത്.

Tags:    

Similar News