23 വർഷം നീണ്ട കാത്തിരിപ്പ്; ഇനി ‘സ്വന്തം’ കൈകളാൽ ഫെലിക്സിന് പ്രിയപ്പെട്ടവരെ വാരിപ്പുണരാം; ലോകത്ത് ആദ്യമായി നഷ്ടപ്പെട്ട കൈകൾക്ക് പകരം പുതിയ കൈ തുന്നിച്ചേർക്കുന്ന ശസ്ത്രക്രിയ വിജയകരം
23 വർഷം മുമ്പ് നഷ്ടപ്പെട്ട കൈകൾക്ക് പകരം പുതിയ കൈകൾ തുന്നിച്ചേർത്ത ശസ്ത്രക്രിയ വിജയകരം. ലോകത്ത് ആദ്യമായാണ് നഷ്ടപ്പെട്ട കൈകൾക്ക് പകരം പുതിയ കൈ തുന്നിച്ചേർക്കുന്ന ശസ്ത്രക്രിയ…
;23 വർഷം മുമ്പ് നഷ്ടപ്പെട്ട കൈകൾക്ക് പകരം പുതിയ കൈകൾ തുന്നിച്ചേർത്ത ശസ്ത്രക്രിയ വിജയകരം. ലോകത്ത് ആദ്യമായാണ് നഷ്ടപ്പെട്ട കൈകൾക്ക് പകരം പുതിയ കൈ തുന്നിച്ചേർക്കുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുന്നത്. ഐസ്ലൻഡിലെ ഫെലിക്സ് ഗ്രെറ്റർസൺ എന്ന 49കാരനാണ് ശസ്ത്രക്രിയക്ക് വിധേയനായത്. 1998ൽ വൈദ്യുതാഘാതത്തെ തുടർന്നുണ്ടായ അപകടത്തിലാണ് ഫെലിക്സിന് ഇരുകൈകളും നഷ്ടമാകുന്നത്. തുടർന്ന് 54ഓളം ശസ്ത്രക്രിയകൾ നടത്തി. മൂന്നുമാസത്തോളം കോമയിലായിരുന്നു അദ്ദേഹം. പരിക്കുകൾ ഗുരുതരമായതിനാൽ ഫെലിക്സിന്റെ ജീവൻ രക്ഷിക്കുന്നതിനായി ഇരുകൈകളും ഡോക്ടർമാർ മുറിച്ചുമാറ്റുകയായിരുന്നു. കൈകളുമായി സാമ്യമുള്ള ഒരു ഡോണറെ ലഭിചച്ചതോടെയാണ് ശസ്ത്രക്രിയ നടന്നത്. 15 മണിക്കൂറോളം ശസ്ത്രക്രിയ നീണ്ടു. ഞരമ്പുകളുടെ പ്രവർത്തനം സാധാരണ നിലയിലായാൽ മാത്രമേ ഫെലിക്സിന്റെ കൈകളുടെ പ്രവർത്തനം സാധാരണ നിലയിലാകൂവെന്ന് ഡോക്ടർമാർ പറയുന്നു.